#kerala #Top Four

‘കമ്മീഷന്‍ വാങ്ങി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നു’ ; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് പി വി അന്‍വര്‍

തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പാര്‍ട്ടി സെക്രട്ടറിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് പി വി അന്‍വര്‍ എംഎല്‍എ. സ്വര്‍ണ്ണക്കടത്തിന്റെ പങ്ക് പറ്റുന്നുവെന്നും കേസുകളില്‍ ഒത്ത് തീര്‍പ്പുണ്ടാക്കി ലക്ഷങ്ങള്‍ കൈപ്പറ്റുന്നു എന്നതടക്കം ഗുരുതര ആക്ഷേപങ്ങളാണ് ശശിക്കെതിരെ പരാതിയില്‍ അന്‍വര്‍ എംഎല്‍എ ഉന്നയിക്കുന്നത്. ഫേസ് ബുക്കിലൂടെയാണ് അന്‍വര്‍ എംഎല്‍എ പരാതിയുടെ പകര്‍പ്പ് പുറത്തുവിട്ടിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തിന്റെ പങ്ക് ശശി പറ്റുന്നു, കച്ചവടക്കാര്‍ക്കിടയിലെ സാമ്പത്തിക തര്‍ക്കത്തില്‍ ഇടപെട്ട് ശശി ലക്ഷങ്ങള്‍ കൈപ്പറ്റി, കമ്മീഷന്‍ വാങ്ങി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നു, രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ തനിക്കെതിരായ കേസിന് പിന്നിലും ശശി, സോളാര്‍ കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയതിലും എഡിജിപി അജിത് കുമാറിനൊപ്പം ശശിയുമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാനെത്തുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ വാങ്ങി ശൃംഗാര ഭാവത്തില്‍ ഇടപെടുന്നു എന്നിങ്ങനെ പോകുന്നു പരാതി. പാര്‍ട്ടിക്കാരെ സര്‍ക്കാറില്‍ നിന്നും അകറ്റിനിര്‍ത്തുന്ന ശശിക്കെതിരെ നടപടി വേണമെന്നാണ് എംവി ഗോവിന്ദന് നല്‍കിയ പരാതിയിലെ ആവശ്യം.

Also Read ; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വദേശി പശുക്കള്‍ക്ക് ‘രാജ്യമാതാ’ പദവി നല്‍കി മഹാരാഷ്ട്ര

ഗുരുതര സ്വഭാവമുള്ള പരാതി കിട്ടിയിട്ടും ഒരന്വേഷണവും നടത്താതെയാണ് മുഖ്യമന്ത്രിയും പിന്നാലെ പാര്‍ട്ടിയും ശശിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയത്. ഭരണപക്ഷ എംഎല്‍എയുടെ പരാതിയില്‍ എന്ത് കൊണ്ട് അന്വേഷണം നടത്താതെ ക്ലീന്‍ ചിറ്റ് എന്ന ചോദ്യം മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും തുടര്‍ന്നും പ്രതിരോധത്തിലാക്കും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *