‘തനിക്ക് ആരോടും പ്രതിബദ്ധതയില്ല, തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു’: കെ ടി ജലീല്‍ എംഎല്‍എ
മലപ്പുറം: ഇനി മത്സരരംഗത്തേക്കില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് കെ ജലീല്‍ എംഎല്‍എ. തനിക്ക് ആരോടും പ്രതിബദ്ധതയില്ല. അത് കോണ്‍ഗ്രസിനോടായാലും സിപിഎമ്മിനോടായാലും. പക്ഷേ സിപിഎമ്മിനോട് സഹകരിച്ച് പോകാനാണ് താല്‍പര്യമെന്നും ജലീല്‍ പറഞ്ഞു. അതേസമയം അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ചിലതിനോട് യോജിപ്പുണ്ട് എന്നാല്‍ ചില കാര്യങ്ങളില്‍ യോജിപ്പില്ലെന്നും ജലീല്‍ പറഞ്ഞു. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വൈകീട്ട് 4.30 ന് നടത്തുന്ന പത്രസമ്മേളനത്തില്‍ പറയുമെന്നും കെ ടി ജലീല്‍ അറിയിച്ചു.
ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് നേരത്തെ കെടി ജലീല്‍ എംഎല്‍എ പ്രഖ്യാപിച്ചിരുന്നു. ഒരധികാരപദവിയും വേണ്ട. വിശദവിവരങ്ങള്‍ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങുന്ന ‘സ്വര്‍ഗസ്ഥനായ ഗാന്ധിജി’യുടെ അവസാന അധ്യായത്തിലുണ്ടാവുമെന്നും കെടി ജലീല്‍ എംഎല്‍എ ഫേസ്ബുക്കില്‍ ഇന്നലെ കുറിച്ചിരുന്നു. കൈരളി ബുക്ക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. തന്റെ രാഷ്ട്രീയ ഗുരുനാഥനായ കൊരമ്പയില്‍ അഹമ്മദാജിക്കും, ഇടതുപക്ഷ ചേരിയില്‍ തനിക്ക് തണലായ കോടിയേരി ബാലകൃഷ്ണനുമാണ് പുസ്തകം, ജലീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































