‘ചോദ്യങ്ങളോടുള്ള ഒളിച്ചോട്ടം പാര്‍ട്ടിക്ക് മാനക്കേടല്ലേ’ ; അന്‍വറിനെ പിന്തുണച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ , എടുത്ത് മാറ്റി സിപിഎം പ്രവര്‍ത്തകര്‍
കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എയെ പിന്തുണച്ച് കൊടുവള്ളിയില്‍ വിവിധയിടങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍. വാവാട് സഖാക്കള്‍ എന്ന പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഈ ബോര്‍ഡുകള്‍ പിന്നീട് സിപിഎം പ്രവര്‍ത്തകര്‍ എടുത്തുമാറ്റി.
Also Read ; ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രം
കൊടുവള്ളി, വാവാട്, വെണ്ണക്കോട്, കരുവംപൊയില്‍ തുടങ്ങി കൊടുവള്ളിയുടെ വിവിധയിടങ്ങളിലാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ജനകീയ കൂട്ടായ്മ, പിവി അന്‍വറിന് പിന്തുണ തുടങ്ങിയ പേരുകളിലാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.
ചോദ്യങ്ങളോടുള്ള ഒളിച്ചോട്ടം പാര്‍ട്ടിക്ക് മാനക്കേടല്ലേ, ആര്‍.എസ്.എസ്. താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ആഭ്യന്തരത്തെ സഖാക്കള്‍ തിരിച്ചറിയുക, അധികാരത്തിന്റെ ഹുങ്ക് കൊണ്ടും സംഘടനാ ശക്തികൊണ്ടും സത്യത്തെ ഇല്ലാതാക്കാമെന്ന് കരുതണ്ട, അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പാര്‍ട്ടിയും മുഖ്യമന്ത്രിയും മറുപടി പറയുക. പാവപ്പെട്ട സഖാക്കളുടെ മാനം രക്ഷിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഫ്‌ലക്‌സ് ബോര്‍ഡിലുള്ളത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..