മണിപ്പൂരില്‍ പോലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറിയ ജനക്കൂട്ടം ആയുധങ്ങള്‍ കൊള്ളയടിച്ചു
ഇംഫാല്‍ : മണിപ്പൂരില്‍ ഗാന്ധിജയന്തി ദിനത്തില്‍ ‘സ്വച്ഛത അഭിയാന്റെ’ ഭാഗമായി പട്ടണത്തിലെ തര്‍ക്ക ഭൂമി വൃത്തിയാക്കുന്നതിനെച്ചൊല്ലി ബുധനാഴ്ച നാഗാ സമുദായത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ ഉഖ്‌റുള്‍ പോലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറിയ ജനക്കൂട്ടം ആയുധങ്ങള്‍ കൊള്ളയടിച്ചു. എകെ 47, ഇന്‍സാസ് റൈഫിളുകള്‍ എന്നിവയടക്കമാണ് എടുത്തുകൊണ്ടുപോയത്. ഏറ്റുമുട്ടലില്‍ മണിപ്പൂര്‍ റൈഫിള്‍സിലെ ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ പത്ത്‌പേര്‍ ഇംഫാലിലെ ആശുപത്രിയിലും മറ്റുള്ളവരെ ഉഖ്‌റുള്‍ ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയതായി പോലീസ് അറിയിച്ചു.
Also Read ; തിരുപ്പതി ലഡു വിവാദം ; സ്വതന്ത്ര അന്വേഷണസംഘത്തെ രൂപീകരിച്ച് സുപ്രീംകോടതി
സംഘര്‍ഷത്തെ പിന്നാലെ നഗരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം അക്രമികള്‍ കൊള്ളയടിച്ച ആയുധങ്ങളുടെ എണ്ണം ഇതുവരെയും കണക്കാക്കിയിട്ടില്ല.
നേരത്തെയും മണിപ്പൂരില്‍ സമാന സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. കുക്കി-മെയ്‌തേയി വംശീയ കലാപം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഇത്തരത്തില്‍ ആയുധങ്ങള്‍ കൊള്ളയടിച്ചത്.എന്നാല്‍ നാഗാ ഭൂരിപക്ഷ പ്രദേശത്ത് ഇതാദ്യമായാണ് പോലീസ് സ്‌റ്റേഷന് നേരെയുള്ള ആക്രമണം ഉണ്ടാകുന്നത്. അസംറൈഫിള്‍സ് ക്യാമ്പില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെയാണഅ ഉഖ്‌റുള്‍ പോലീസ് സ്‌റ്റേഷനുള്ളത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..