എസ് ജയശങ്കര്‍ പാക്കിസ്ഥാനിലേക്ക്; വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ആദ്യ സന്ദര്‍ശനം

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പാക്കിസ്ഥാനിലേക്ക്. ഒക്ടോബര്‍ 15,16 തീയതികളിലായി ഇസ്ലാമാബാദില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സഖ്യത്തിന്റെ രാഷ്ട്രതലവന്‍മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് സന്ദര്‍ശനം. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ജയശങ്കറിന്റെ ആദ്യ പാക്കിസ്ഥാന്‍ സന്ദര്‍ശനമാണിത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തെ അദ്ദേഹം നയിക്കും.
ഷാങ്ഹായ് സഹകരണ സഖ്യം കൗണ്‍സില്‍ ഓഫ് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ് നിലവിലെ അധ്യക്ഷസ്ഥാനം പാക്കിസ്ഥാനാണ്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന എസ് സി ഒ രാഷ്ട്രതലവന്‍മാരുടെ യോഗത്തിന് പാക്കിസ്ഥാനാണ് ആതിഥേയത്വം വഹിക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..