പി വി അന്‍വര്‍ എംഎല്‍എയുടെ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയുടെ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. മഞ്ചേരിയില്‍ വെച്ചു നടക്കുന്ന രാഷ്ട്രീയ വിശദീകരണ സമ്മേളനത്തിലാണ് പാര്‍ട്ടി പ്രഖ്യാപനം നടക്കുക. തമിഴ്‌നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായിട്ടാണ് പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുകയെന്നും ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്നാണ് പുതിയ പാര്‍ട്ടിയുടെ പേരെന്നുമാണ് പുറത്ത് വരുന്ന വിവരം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഇന്നലെ രാത്രിയില്‍ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനുമായി പി വി അന്‍വര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡിഎംകെയുടെ നിരീക്ഷകര്‍ ഇന്ന് പി വി അന്‍വറിന്റെ പാര്‍ട്ടിയുടെ സമ്മേളന വേദിയില്‍ എത്തിയേക്കും. ഒരു ലക്ഷം ആളുകളെ ഇന്നത്തെ പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്നാണ് പിവി അന്‍വര്‍ വ്യക്തമാക്കിയിരിക്കുന്നത്.
Also Read; ‘സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കെ ടി ജലീലിന്റെ പ്രസ്താവന താന്‍ കേട്ടിട്ടില്ല’- അന്‍വര്‍ എംഎല്‍എ