എല്ലാവരും ചേര്‍ന്ന് സംഘിപ്പട്ടം തന്നു, താന്‍ ഒരിക്കലും വര്‍ഗീയവാദിയല്ലെന്ന് ജിതിന്‍, ‘സംഘി അളിയാ’എന്ന് വിളിക്കരുതെന്ന് മനാഫ്

കോഴിക്കോട്: എല്ലാവരും ചേര്‍ന്ന് തനിക്ക് സംഘിപ്പട്ടം തന്നുവെന്നും എന്നാല്‍ താന്‍ ഒരിക്കലും ഒരു വര്‍ഗീയവാദിയല്ലെന്നും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍. ലോറി ഉടമ മനാഫിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ജിതിന്റെ പ്രതികരണം.
Also Read ; പി വി അന്‍വര്‍ എംഎല്‍എയുടെ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
സാധാരണക്കാരില്‍ സാധാരണക്കാരനായ ആളാണ് ഞാന്‍. പത്രസമ്മേളനത്തില്‍ എല്ലാ കാര്യവും പറയാന്‍ സാധിച്ചില്ല. ഉദ്ദേശിച്ച കാര്യം പറയാന്‍ സാധിച്ചില്ല. ചോദ്യങ്ങള്‍ വന്നപ്പോള്‍ വിഷയങ്ങള്‍ പലതും മാറിപ്പോയി. പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങളല്ല ജനങ്ങളില്‍ എത്തിയത്. എല്ലാവരും ചേര്‍ന്ന് എനിക്ക് സംഘിപ്പട്ടം തന്നു. ഞാന്‍ വര്‍ഗീയവാദിയല്ല. എന്തിനും വിവാദം ഉണ്ടാക്കാനാണ് പലരും ശ്രമിച്ചതെന്നും ജിതിന്‍ തുറന്നുപറഞ്ഞു.
അതേസമയം ഞങ്ങള്‍ ഒരു കുടുംബമാണെന്നും ഇവരെ സംഘി അളിയാ എന്ന് വിളിക്കരുതെന്നും മാനാഫ് ആവശ്യപ്പെട്ടു. അര്‍ജുന്റെ അളിയനും അനിയനും എന്റെ കുടുംബമാണെന്നും തന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റുണ്ടായാട്ടുണ്ടങ്കില്‍ മാപ്പ് ചോദിക്കുന്നതായും മനാഫ് വീഡിയോയില്‍ പറയുന്നു.അര്‍ജുന്റെ കുടുംബവും ലോറിയുടമ മനാഫും കൂടിക്കാഴ്ച നടത്തി പരസ്പരമുണ്ടായിരുന്ന തെറ്റിദ്ധാരണകളെല്ലാം പറഞ്ഞവസാനിപ്പിച്ചിരുന്നു. ഇരു കുടുംബാംഗങ്ങളേയും ഒന്നിച്ചിരുത്തി നടത്തിയ മധ്യസ്ഥ ചര്‍ച്ചയെതുടര്‍ന്നാണ് പ്രശ്നം രമ്യമായി പരിഹരിച്ചത്. കണ്ണാടിക്കലിലെ വീട്ടില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. അര്‍ജുന്റെ സഹോദരി അഞ്ജു, സഹോദരീ ഭര്‍ത്താവ് ജിതിന്‍, സഹോദരന്‍ അഭിജിത് എന്നിവരാണുണ്ടായിരുന്നത്. മനാഫിനൊപ്പം കുടുംബാംഗങ്ങളായ മുബീന്‍, അല്‍ഫ് നിഷാം, അബ്ദുള്‍ വാലി, സാജിദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..