തൃശൂര്‍ – കുന്നംകുളം റോഡുപണി അറിയാന്‍ സൈക്കിളില്‍ യാത്ര ചെയ്ത് കളക്ടര്‍

തൃശൂര്‍ : റോഡിലെ ദുരവസ്ഥ മനസിലാക്കി ശാശ്വത പരിഹാരം നിര്‍ദേശിക്കാന്‍ നേരിട്ടിറങ്ങി തൃശൂര്‍ ജില്ലാ കളക്ടര്‍. തൃശൂര്‍ – കുന്നംകുളം റൂട്ടിലെ റോഡുപണിയുടെ നിലവിലെ അവസ്ഥ നേരിട്ട് മനസിലാക്കാന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സൈക്കിളില്‍ നേരിട്ടെത്തിയത്. അയ്യന്തോള്‍ സിവില്‍ സ്‌റ്റേഷന്‍ മുതല്‍ ചൂണ്ടല്‍ വരെയും തിരികെയുമായി 40 കിലോമീറ്ററോളമാണ് കളക്ടര്‍ സൈക്കിളില്‍ സഞ്ചരിച്ചത്. തൃശൂര്‍ സൈക്ലേഴ്‌സ് ക്ലബ് പ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ യാത്ര ക്ലബ് പ്രസിഡന്റ് കിരണ്‍ ഗോപിനാഥ്, സെക്രട്ടറി ഡാനി വറീത്, ട്രഷറര്‍ സനോജ് പാമ്പുങ്ങല്‍ എന്നിവരുടെ നേതൃത്വത്തില്‍ 20 ക്ലബ് അംഗങ്ങളേയും, കെ എസ് ടി പി ഉദ്യോഗസ്ഥരേയും ഉള്‍ക്കൊള്ളിച്ചായിരുന്നു.
Also Read ; കുളൂര്‍ പാലത്തിനടിയില്‍ നിന്ന് വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി ; മുങ്ങിയെടുത്തത് ഈശ്വര്‍ മല്‍പെ
ഈ യാത്രയിലൂടെ റോഡിലെ പ്രശ്‌നമുള്ള ഓരോ ഇടവും നേരിട്ട് കരാറുക്കാരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സഹായകമായെന്ന് കളക്ടര്‍ പറഞ്ഞു.അതോടൊപ്പം സൈക്കിളിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ കൂടിയാണ് ഈ യാത്രയെന്നും അര്‍ജുന്‍ പാണ്ഡ്യന്‍ വ്യക്തമാക്കി. അതേസമയം റോഡ് നവീകരണം പൂര്‍ത്തിയാകുന്നത് വരെ അത്യാവശ്യത്തിന് വേണ്ട അറ്റകുറ്റ പണികള്‍ നടത്തി റോഡ് സഞ്ചാരയോഗ്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് കളക്ടര്‍ കെ എസ് ടി പി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..