January 22, 2025
#kerala #Top Four

ബലാത്സംഗ കേസ് ; നടന്‍ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം: പീഡനകേസില്‍ നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരത്തെ കമ്മീഷണര്‍ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. എന്നാല്‍ സിദ്ദിഖിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട സ്ഥലം ഇതല്ലെന്ന് കാട്ടി സിദ്ദിഖിനെ ഇവിടെ നിന്നും കന്റോണ്‍മെന്റ് സ്‌റ്റേഷന്റെ ഭാഗമായ കണ്‍ട്രോള്‍ സെന്ററിലേക്ക് അയച്ചു.

Also Read ; ആരാണ് പ്രതിപക്ഷ നേതാവ് എന്ന് സപീക്കറുടെ ചോദ്യം, ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് ; ഇടപെട്ട് മുഖ്യമന്ത്രിയും എം ബി രാജേഷും

സുപ്രീം കോടതിയില്‍ നിന്നും ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ തയ്യാറാണെന്ന് കാട്ടി സിദ്ദിഖ് പോലിസിന് ഇ-മെയില്‍ അയച്ചിരുന്നു. ഇതിന് മറുപടിയായാണ് സിദ്ദിഖിനോട് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസ് നല്‍കിയത്. സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്ത് ശേഷം വിട്ടയക്കും. സിദ്ധിഖ് മുന്നിലെത്തിയാല്‍ എന്ത് ചെയ്യുമെന്ന ആശയക്കുഴപ്പം പോലീസിന് ഉണ്ടായിരുന്നു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറായ ആളെ ചോദ്യം ചെയ്യാതെ വിട്ടയച്ചാല്‍ കോടതിയില്‍ നിയമപ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാലാണ് വിളിപ്പിച്ചത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *