ഹരിയാനയിലെ പരാജയം പരിശോധിക്കും, ജമ്മു കശ്മീരിലേത് രാജ്യത്തിന്റെ ഭരണഘടനയുടെ വിജയം : രാഹുല്‍ ഗാന്ധി
ഛണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ അപ്രതീക്ഷിത പരാജയത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ലഭിച്ച പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധിപ്പിക്കും. അവകാശങ്ങള്‍ക്കായി പോരാടുന്നത് തുടരുമെന്ന് വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി ജമ്മു കശ്മീരിലെ വിജയത്തിന് ജനങ്ങള്‍ക്ക് നന്ദിയും അറിയിച്ചു. സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ജമ്മു കശ്മീരിലെ വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നു. ജമ്മു കശ്മീരിലെ വിജയം രാജ്യത്തിന്റെ ഭരണഘടനയുടെ വിജയമാണ്, സ്വാഭിമാനത്തിന്റെ വിജയമാണ്. ഹരിയാനയിലെ അപ്രതീക്ഷിത ഫലത്തെ വിശകലനം ചെയ്യുകയാണ്. പല നിയമസഭ മണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. പിന്തുണച്ചതിന് ഹരിയാനയിലെ ജനങ്ങള്‍ക്ക് നന്ദി. അവകാശങ്ങള്‍ക്കും സാമൂഹിക നീതിക്കുമായുള്ള പോരാട്ടം തുടരും. സത്യങ്ങള്‍ ഉറക്കെ പറയും. ശബ്ദമുയര്‍ത്തുന്നത് തുടരും’, രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ഹരിയാനയിലെ ബിജെപിയുടെ വിജയം അംഗീകരിക്കാനാകില്ലെന്നും കൃത്രിമത്വം നടന്നെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടിയിരുന്നു. ഇവിഎം പ്രവര്‍ത്തനത്തെ കുറിച്ചും വോട്ടെണ്ണലിനെ കുറിച്ചും പാര്‍ട്ടിക്ക് ഗുരുതര പരാതികള്‍ ലഭിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളില്‍ നിന്നും പരാതി ലഭിച്ചു. പരാതി സംബന്ധിച്ച് ഹരിയാനയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. വിവരം ശേഖരിക്കുകയാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
90 സീറ്റില്‍ 48 സീറ്റുകള്‍ നേടിയായിരുന്നു ബിജെപി വിജയിച്ചത്. കോണ്‍ഗ്രസ് 36 സീറ്റുകളാണ് നേടിയത്. ഹരിയാനയില്‍ കോണ്‍?ഗ്രസ് വിജയിക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉള്‍പ്പെടെ പ്രവചിച്ചിരുന്നത്. എന്നാല്‍ ഇതിനെ തള്ളിയായിരുന്നു ബിജെപിയുടെ ഹാട്രിക് ജയം. 1966 ല്‍ പഞ്ചാബില്‍ നിന്ന് വിഭജിച്ച് പുതിയ സംസ്ഥാനം രൂപപ്പെട്ട ശേഷം ഇതുവരെ ഒരു പാര്‍ട്ടിക്കും നേടാനായിട്ടില്ലാത്ത ഹാട്രിക് വിജയമാണ് ബിജെപി നേടിയിരിക്കുന്നത്.