#kerala #Top Four

ഓംപ്രകാശ് പ്രതിയായ ലഹരിക്കേസ്; ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും

കൊച്ചി: ഗുണ്ടാത്തലവന്‍ ഓം പ്രകാശ് പ്രതിയായ ലഹരി കേസില്‍ ഇയാളുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നു. ഓം പ്രകാശിനെ നടന്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനും നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നപോലെ നേരിട്ട് ഓം പ്രകാശിനെ ഇവര്‍ വിളിച്ചിട്ടുണ്ടോ അവര്‍ തമ്മില്‍ ഇതിനുമുമ്പും കോണ്‍ടാക്റ്റ് ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പോലീസിന്റെ ശ്രമം.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്ന ബോബി ചലപതി എന്നയാളെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യും. കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ ഓംപ്രകാശും കൂട്ടുപ്രതിയായ ഷിഹാസും എടുത്തിരുന്ന മൂന്ന് മുറികളില്‍ ഒരു മുറി ബോബി ചലപതിയുടെ പേരിലായിരുന്നു. ബോബി ചലപതിയുടെ അറിവോടെയാണോ ഓംപ്രകാശ് മുറി എടുത്തത് എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

ഈ ഹോട്ടല്‍ മുറികളില്‍ ഒരു ദിവസം 20ഓളം പേര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതില്‍ സംശയം തോന്നി ഹോട്ടല്‍ അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്. വിവരം ലഭിച്ച ഉടനെ പോലീസെത്തി റെയ്ഡ് നടത്തുകയും കൊക്കെയ്ന്‍ അടങ്ങിയ സിപ് കവറും ഒപ്പം വിദേശ മദ്യകുപ്പികളും കണ്ടെത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയതിന്റെ ഭാഗമായിട്ടാണ് ബോബി ചലപതിയെ കണ്ടെത്താന്‍ സാധിച്ചത്.

Also Read; നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അന്‍വര്‍ എത്തിയത് ഡിഎംകെ ഷാള്‍ അണിഞ്ഞ്

കേസുമായി ബന്ധപ്പെട്ട് ഹോട്ടല്‍ സന്ദര്‍ശിച്ച 20ഓളം പേരെയാണ് ഇനി ചോദ്യം ചെയ്യാനുള്ളത്. ഇവര്‍ക്കായുള്ള അന്വേഷണം നടക്കുകയാണ്. അതിനായി സിസിടിവി ദൃശ്യങ്ങളും ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ രാസലഹരിയുടെ സാന്നിധ്യമുണ്ടോ എന്നറിയാന്‍ ഫോറന്‍സിക് പരിശോധനയും പോലീസ് നടത്തിയിരുന്നു. ഇതിന്റെ ഫലം വരുന്ന മുറയ്ക്ക് ഓം പ്രകാശിന്റെ ജാമ്യം തള്ളമെന്ന ഹര്‍ജി അടക്കം കോടതിയില്‍ സമര്‍പ്പിക്കാനാണ് സാധ്യത.

Leave a comment

Your email address will not be published. Required fields are marked *