‘മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പന്‍’ നാക്കുപിഴയില്‍ ക്ഷമ ചോദിച്ച് പി വി അന്‍വര്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ച് പി വി അന്‍വര്‍ എംഎല്‍എ. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അന്‍വര്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെ അറിയാതെ സംഭവിച്ചുപോയ നാക്കുപിഴയ്ക്കാണ് മുഖ്യമന്ത്രിയോട് മാപ്പുപറഞ്ഞത്. മുഖ്യമന്ത്രിക്കും കേരള പോലീസ് സേനയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച അന്‍വര്‍ എംഎല്‍എ മുഖ്യമന്ത്രിയായാലും മുഖ്യമന്ത്രിയുടെ അപ്പന്റെപ്പനായാലും താന്‍ മറുപടി പറയുമെന്ന പരാമര്‍ശമാണ് നടത്തിയത്. എന്നാല്‍ ഇത് ഒരിക്കലും ആ ഒരു അര്‍ത്ഥത്തില്‍ പറഞ്ഞതല്ലെന്നും തനിക്കെതിരെ മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയായാലും ഏത് വലിയവനായാലും മറുപടി പറയുമെന്നാണ് ഉദ്ദേശിച്ചത് എന്നാണ് അന്‍വര്‍ വീഡിയോയില്‍ പറഞ്ഞത്. ഇത്തരമൊരു പരാമര്‍ശം തനിക്ക് സംഭവിച്ച നാക്കുപിഴയാണെന്നും അറിയാതെ വായില്‍ നിന്ന് വന്ന
വാക്കുകളാണെന്നും സംഭവത്തില്‍ മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നുവെന്നും അന്‍വര്‍ വീഡിയോയില്‍ പറയുന്നുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..