January 22, 2025
#india #Top Four

മദ്രസകള്‍ നിര്‍ത്തലാക്കണം, മദ്രസകള്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണം ; സംസ്ഥാനങ്ങള്‍ക്ക് ദേശീയ ബാലവകാശ കമ്മീഷന്റെ നിര്‍ദേശം

ഡല്‍ഹി : രാജ്യത്തെ മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന് ദേശീയ ബാലവകാശ കമ്മീഷന്റെ നിര്‍ദേശം. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കമ്മീഷന്‍ അയച്ച കത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മദ്രസകള്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണം,മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

രാജ്യത്തെ മദ്രസകളെ കുറിച്ച് പഠിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയത്. മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമര്‍ശനമാണ് കത്തില്‍ ഉന്നയിക്കുന്നത്. മുസ്ലിം വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ മദ്രസകള്‍ പരാജയപ്പെട്ടുവെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ വിലയിരുത്തല്‍. മദ്രസകള്‍ വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന് എതിരായാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. മദ്രസകളിലെ മുസ്ലിം ഇതര വിഭാഗത്തിലെ കുട്ടികള്‍ പഠിക്കുന്നുവെങ്കില്‍ അവരെ പൊതു വിദ്യാലയങ്ങളിലേക്ക് മാറ്റണം. മദ്രസയില്‍ പഠിക്കുന്ന മുസ്ലിം കുട്ടികള്‍ക്ക് പൊതു വിദ്യാഭ്യാസവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

എന്നാല്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളോട് യോജിക്കാന്‍ ആകില്ലെന്നാണ് എന്‍ഡിഎ സഖ്യകക്ഷിയായ എല്‍ജെപി നിലപാട്. ഏതെങ്കിലും സംസ്ഥാനങ്ങള്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ അത് പഠിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാം. അതിന് പകരം മദ്രസകള്‍ പൂര്‍ണമാകും നിര്‍ത്തലാക്കുന്നതിനോട് യോജിക്കാനാകില്ലെന്നും എല്‍ജെപി വ്യക്തമാക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് അടക്കം രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയം പഠിക്കാമെന്നും അതിന് ശേഷം പ്രതികരിക്കാമെന്നുമാണ് അറിയിച്ചത്.

 

Leave a comment

Your email address will not be published. Required fields are marked *