‘സ്ഥാനാര്‍ത്ഥി തീരുമാനം പുനഃപരിശോധിക്കണം, വ്യക്തിതാല്‍പര്യമല്ല ഇവിടെ വേണ്ടത്’: പി സരിന്‍
പാലക്കാട്: പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചത് പുന:പരിശോധിക്കണമെന്ന് പി. സരിന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആരുടെയെങ്കിലും വ്യക്തിതാല്‍പര്യമല്ല കൂട്ടായ തീരുമാനമാണ് ആവശ്യമെന്നും സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പ്രഹസനമാണെന്നും പി സരിന്‍ പറഞ്ഞു. രണ്ടാമത് ബി.ജെ.പിയാണെന്ന് മനസ്സിലാക്കണമെന്നും പാര്‍ട്ടി തിരുത്തി ശരിയിലേക്ക് എത്തുമെന്നും ആ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിവില്‍ സര്‍വിസില്‍ നിന്ന് ജോലി രാജിവെച്ച് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയ ആളാണ് താന്‍. നാടിന്റെ നന്മക്കായി പ്രവര്‍ത്തിക്കുമെന്നും കെ.പി.സി.സി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ കൂടിയായ സരിന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെ സരിന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സരിന്‍ ഇടഞ്ഞതോടെ കോണ്‍ഗ്രസ് നേതൃത്വം അനുനയ നീക്കം നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സരിന്‍ വാര്‍ത്തസമ്മേളനം വിളിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..