ആലുവയിലെ ജിം ട്രെയിനറുടെ കൊലപാതകം ; പ്രതിയായ ജിം ഉടമ അറസ്റ്റില്‍
കൊച്ചി: ആലുവയിലെ ജിം ട്രെയിനറുടെ കൊലപാതകത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍.ആലുവ ചുണങ്ങുംവേലില്‍ ഫിറ്റ്‌നെസ് സെന്റര്‍ നടത്തുന്ന കൃഷ്ണ പ്രതാപാണ് എടത്തല പോലീസിന്റെ പിടിയിലായത്.ഇയാളുടെ ജിമ്മിലെ ട്രെയിനറാണ് മരിച്ച കണ്ണൂര്‍ സ്വദേശി സാബിത്ത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ചുണങ്ങം വേലിയിലെ വാടക വീടിന് മുന്നിലാണ് യുവാവിനെ പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു. കൊലപാതകത്തിന് ശേഷം ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന കൃഷ്ണ പ്രതാപിനെ പോലീസ് പിടികൂടുകയായിരുന്നു. സംഭവം നടന്ന മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..