പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് ; കെ സുരേന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും
പാലക്കാട്: പാലക്കാട്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എത്തിയേക്കും. നിലവിലെ സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണ നേടാന്‍ കഴിയുന്ന നേതാവ് എന്ന നിലക്കാണ് കെ സുരേന്ദ്രന്റെ പേര് ഉയര്‍ന്നിട്ടുള്ളത്.
Also Read ; പാലക്കാട്ട് ഇടത് സ്ഥാനാര്‍ത്ഥി സരിന്‍ തന്നെ; സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ അംഗീകാരം
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ജില്ലയിലെ, പ്രത്യേകിച്ച് നഗരസഭയിലെ ബിജെപിക്കുള്ളില്‍ വിഭാഗീയത ശക്തമായിരുന്നു. അത് കൊണ്ട് തന്നെ ജില്ലക്കകത്ത് നിന്ന് ഏത് നേതാവായാലും വിഭാഗീയത വിനയാവും എന്ന വിലയിരുത്തല്‍ നേതൃത്വത്തിനുണ്ട്. അതിനാലാണ് സംസ്ഥാന അദ്ധ്യക്ഷനായ കെ സുരേന്ദ്രനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം നേതൃത്വം നടത്തുന്നത്.
നേരത്തെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന്റെ പേരായിരുന്നു മണ്ഡലത്തിലേക്ക് സജീവമായി പരിഗണിച്ചിരുന്നത്. എന്നാല്‍ നഗരസഭയ്ക്കുള്ളിലെ ചില സമവാക്യങ്ങളില്‍ മാറ്റം സംഭവിക്കാമെന്ന വിലയിരുത്തലിലാണ് കൃഷ്ണകുമാറിനെ മാറ്റി സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കാം എന്ന ആലോചനയിലേക്കെത്തിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..