#india #Top News

ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ജയ്പൂരിൽ ഇറക്കി

ദുബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബൈയില്‍ നിന്ന് ജയ്പൂരിലേക്ക് പോകുകയായിരുന്ന ഐഎക്‌സ് 196 വിമാനത്തിനാണ് ബോംബ് ഭീഷണി ഉയര്‍ന്നത്.

Also Read ; സരിന്റെ പാത പിന്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബും സിപിഐഎമ്മിലേക്ക്

ശനിയാഴ്ച പുലര്‍ച്ചെ 12.45നാണ് വിമാനത്തില്‍ ബോംബുള്ളതായുള്ള വ്യാജ ഭീഷണി സന്ദേശം വന്നത്. ഇ മെയില്‍ വഴിയാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചതെന്ന് ജയ്പൂര്‍ എയര്‍പോര്‍ട്ട് പോലീസ് എസ്എച്ച്ഒ സന്ദീപ് ബസേര പറഞ്ഞു. 189 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പുലര്‍ച്ചെ 1.20ന് വിമാനത്താവളത്തിലെത്തിയ വിമാനം സുരക്ഷാസേന വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി വ്യാജ ബോംബ് ഭീഷണികളാണ് വിവിധ വിമാന സര്‍വീസുകളെ തടസ്സപ്പെടുത്തിയയത്. ഇതേ തുടര്‍ന്ന് വ്യോമയാന അധികൃതര്‍ ജാഗ്രത പാലിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ഇത്തരത്തിലൊരു സംഭവം. കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *