‘കണ്ണൂരിലെ പെട്രോള്‍ പമ്പിലും എല്‍ഡിഎഫ്-യുഡിഎഫ് ഡീലുണ്ട്’ : കെ സുരേന്ദ്രന്‍

പാലക്കാട്: കേരള രാഷ്ട്രീയത്തിലെ ഗതി മാറ്റത്തിനു തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്‍ഡിഎയുടെ ശരിയായ മൂന്നാം ബദല്‍ കേരളമാകെ സ്വീകരിക്കപ്പെടും. സംസ്ഥാനത്ത് എല്‍ഡിഎഫ് – യുഡിഎഫ് ഡീലാണ് നടക്കുന്നതെന്നും കണ്ണൂരിലെ പെട്രോള്‍ പമ്പിന് സ്ഥലം ലഭിക്കാന്‍ ഇടപെട്ടത് ഡിസിസി ഭാരവാഹിയാണെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.
Also Read ; ഉദയനിധി സ്റ്റാലിന്‍ ഔപചാരിക വസ്ത്രധാരണമെന്ന ഉത്തരവ് ലംഘിച്ചു ; ഹര്‍ജി നല്‍കി അഭിഭാഷകന്‍
കോണ്‍ഗ്രസില്‍ കെ.സുധാകരന്റെയും മുരളീധരന്റെയും ചാണ്ടി ഉമ്മന്റെയും രമേശ് ചെന്നിത്തലയുടെയുമൊക്കെ സ്ഥിതി എന്താണെന്ന് അദ്ദേഹം ചോദിച്ചു. ആ പാര്‍ട്ടിയെ ഒരു മാഫിയ സംഘം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ലോകസഭ തെരഞ്ഞടുപ്പ് തോല്‍വിയില്‍ എംബി രാജേഷ് സ്വന്തം പാര്‍ട്ടിയുടെ റിപ്പോര്‍ട്ട് മറന്നോ? പാലക്കാട് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പില്‍ സിപിഎം പടവലങ്ങ പോലെ താഴോട്ടാണ്. ഇ.ശ്രീധരന്‍ പാലക്കാട് തോറ്റത് ആരുടെ ഡീലിന്റെ ഭാഗമാണ്? അന്ന് ഷാഫി ജയിച്ചപ്പോള്‍ കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ ചിരിച്ചത് സിപിഎമ്മുകാരാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് യുഡിഎഫും ചേലക്കരയില്‍ എല്‍ഡിഎഫും എന്ന ഡീലാണ് സംസ്ഥാനത്തുള്ളത്. മൂന്നാമത് ഒരാള്‍ കയറി കളിക്കേണ്ട എന്നാണ് അന്തര്‍ധാര. അത് പൊളിയും. എഡിഎമ്മിനെതിരെ യോഗത്തില്‍ അനധികൃതമായാണ് ദിവ്യ ഇടപെട്ടത്. പെട്രോള്‍ പമ്പിലും എല്‍ഡിഎഫ്-യുഡിഎഫ് ഡീലുണ്ട്. ദിവ്യ ബിനാമിയാണ്. കളക്ടര്‍ക്കെതിരെ നടപടി എടുക്കാത്തതിലും അന്തര്‍ധാരയുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
വി.ഡി സതീശന്‍ പ്രതിയായ പുനര്‍ജ്ജനി തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കേണ്ട എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. ഇതുവരെ വി.ഡി.സതീശനെ ചോദ്യം ചെയ്തിട്ടില്ല. വിഡി സതീശന് ഒട്ടും ആത്മാര്‍ത്ഥതയില്ല. 726 കോടി രൂപ കയ്യില്‍ ഇരിക്കെ ഒരു പൈസയും കേന്ദ്രം തന്നില്ല എന്നാണ് വയനാടിന്റെ കാര്യത്തില്‍ സംസ്ഥാനം പറഞ്ഞത്. ശബരിമലയില്‍ തീരാ ദുരിതമാണ്. കുടിവെള്ളം പോലും ലഭിക്കുന്നില്ല. മണ്ഡല കാലം മുഴുവന്‍ ഇങ്ങനെ പോകാനാണ് എല്‍ഡിഎഫ് തീരുമാനമെന്നും അദ്ദേഹം വിമര്‍ശിച്ചു.