പാലക്കാട്ടെ ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനൊരുങ്ങി പി വി അന്‍വര്‍; യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ പദ്ധതി

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തീരുമാനിച്ച് പി വി അന്‍വര്‍.
പാര്‍ട്ടിയുടെ കണ്‍വെന്‍ഷന്‍ ബുധനാഴ്ച പാലക്കാട് വെച്ച് നടക്കാനിരിക്കെയാണ് നിര്‍ണായക തീരുമാനം.സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നത് ബിജെപിയുടെ വിജയ സാധ്യത ഒഴിവാക്കാനാണെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. ഇതോടെ പാലക്കാട് ഡിഎംകെ സ്ഥാനാര്‍ത്ഥി എംഎം മിന്‍ഹാജിനെ ഉടന്‍ ഔദ്യോഗികമായി പിന്‍വലിക്കും. പാലക്കാട് യുഡിഎഫിനെ പിന്തുണക്കാനാണ് ഡിഎംകെയുടെ പദ്ധതി. ഇതിനായി യുഡിഎഫ് നേതാക്കളുമായും പിവി അന്‍വര്‍ ചര്‍ച്ച നടത്തിയതായാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം കണ്‍വെന്‍ഷന് ശേഷം പി വി അന്‍വര്‍ പ്രഖ്യാപിച്ചേക്കും.
Also Read ; എ ഡി എം കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരന്‍, പി പി ദിവ്യയുടെ വാദങ്ങള്‍ പൊളിയുന്നു
നേരത്തെ തന്നെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഇന്‍ഡ്യ മുന്നണിയുടെ സ്വനന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന ആവശ്യം അന്‍നര്‍ ഉയര്‍ത്തിയിരുന്നു. ഇതിനായി യുഡിഎഫിനെയും എല്‍ഡിഎഫിനെയും സമീപിച്ചിരുന്നു.എന്നാല്‍ എല്‍ഡിഎഫ് ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്നും യുഡിഎഫുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചുകൊണ്ട് യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള അന്‍വറിന്റെ ഈ നീക്കം.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുവായി ഇന്‍ഡ്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി നില്‍ക്കണമെന്നാണ് തന്റെ ഇപ്പോഴത്തെയും ആവശ്യമെന്ന് അന്‍വര്‍ പറഞ്ഞു.എന്നാല്‍ പാലക്കാടും ചേലക്കരയിലും നിര്‍ണായകമായ തീരുമാനങ്ങള്‍ എടുത്തേ മുന്നോട്ടുപോകാനാകൂ എന്നും പി വി അന്‍വര്‍ പറഞ്ഞു. വിട്ടുവീഴ്ചകള്‍ ചെയ്യണമെന്നുപറഞ്ഞ് ആളുകള്‍ തന്നെയും തന്റെ അനുയായികളെയും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ത്യാഗിയാകുമോ എന്നത് ഉടന്‍ തീരുമാനിക്കുമെന്നും പിന്‍വലിക്കേണ്ട എന്നാണ് തന്റെ മനസിലുള്ളതെന്നും പി വി അന്‍വര്‍ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..