January 22, 2025
#india #Top Four

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

ഡല്‍ഹി: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ഏഴായി. അതില്‍ മരിച്ച അഞ്ച് പേരും അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതിനിടെ, ബാരാമുള്ളയില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ആക്രമണത്തെ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപലപിച്ചു. ഭീകരര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

Also Read ; നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി തയ്യാറാക്കിയത് എഡിഎമ്മിന്റെ മരണശേഷമാണോ എന്ന സംശയം ബലപ്പെടുന്നു

അതേസമയം, ഡല്‍ഹി രോഹിണിയില്‍ സ്‌കൂളിലുണ്ടായ പൊട്ടിത്തെറിയില്‍ കേന്ദ്ര ഏജന്‍സികളുടെയും ദില്ലി പൊലീസിന്റെയും അന്വേഷണം തുടരുന്നു. ഇന്നലെ പൊട്ടിത്തെയുണ്ടായ സ്ഥലത്തുനിന്നും ശേഖരിച്ച സാമ്പിളിന്റെ പ്രാഥമിക പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. ഇതിലൂടെ ഏത് തരം സ്‌ഫോടക വസ്തുവാണ് ഉപയോഗിച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ സ്ഥിരീകരിക്കാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണ്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *