പ്രതിപക്ഷനേതാവിനെ ഭീരു എന്നേ വിളിക്കാന്‍ പറ്റൂ: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാഷ്ട്രീയം പറയാതെ വ്യക്തിപരമായി പ്രസ്താവന ഇറക്കുകയാണ് ചെയ്യുന്നത്. അത് ശരിവയ്ക്കുന്ന വിധത്തിലുള്ള വെളിപ്പെടുത്തല്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ വരുന്നുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭയില്‍ ചര്‍ച്ചക്ക് പോലും തയ്യാറാവാതെ പ്രതിപക്ഷ നേതാവ് ഒളിച്ചോടുകയാണെന്നും അതുകൊണ്ട് പ്രതിപക്ഷനേതാവിനെ ഭീരു എന്നേ വിളിക്കാന്‍ പറ്റൂവെന്നും റിയാസ് പറഞ്ഞു.
Also Read; മദ്രസകള്‍ തല്‍ക്കാലം അടച്ചുപൂട്ടേണ്ട ; ബാലവകാശ കമ്മീഷന്റെ നിര്‍ദേശം സ്റ്റേ ചെയ്ത് സുപ്രീംകോടതി
‘പ്രതിപക്ഷ നേതാവിന് സഹിഷ്ണുത ഇല്ല എന്നത് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. മനോഹരമായ ഒരു കടയില്‍ കാളയെ പറഞ്ഞയച്ചത് പോലെയാണ് പ്രതിപക്ഷനേതാവിന്റെ അവസ്ഥ. തൃശൂരിലെ ബിജെപി വിജയത്തില്‍ കോണ്‍ഗ്രസിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് എവിടെ. കോണ്‍ഗ്രസിന്റെ പ്രധാന സ്ഥാനത്ത് ഇരിക്കുന്നവരില്‍ പലരും ബിജെപിയുമായി ബന്ധമുള്ളവരാണ്. ബിജെപിയെ സഹായിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ബിജെപിയല്ല കോണ്‍ഗ്രസിന് മുഖ്യ ശത്രു. കോണ്‍ഗ്രസിന് അകത്തുള്ളവര്‍ സിപിഐഎം പറയുന്നത് ശരിവയ്ക്കുന്നു’, റിയാസ് പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..