January 22, 2025
#india #Top News

ഡല്‍ഹിയില്‍ ഇന്നും വായു മലിനീകരണം രൂക്ഷം ; വായു ഗുണനിലവാരം മോശം ക്യാറ്റഗറി 350 കടന്നു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇന്നും വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. വായു ഗുണനിലവാരം  മോശം ക്യാറ്റഗറി 350 ന് മുകളിലാണ് ഉള്ളത്. അതേസമയം ഡല്‍ഹി ആനന്ദ് വിഹാറില്‍ മലിനീകരണം ‘തീരെ മോശം’ ക്യാറ്റഗറിയായ 389ല്‍ എത്തി.

Also Read ; തൃശൂര്‍ സ്വര്‍ണ്ണ റെയ്ഡ് ; അഞ്ച് വര്‍ഷത്തിനിടെ 1000 കോടിയുടെ നികുതി വെട്ടിപ്പ്, വിറ്റുവരവ് മറച്ചുവെച്ച് സ്ഥാപനങ്ങള്‍

ഇന്ന് കാലത്തും കനത്ത പുകമഞ്ഞാണ് ഡല്‍ഹി ഒട്ടാകെ അനുഭവപ്പെട്ടത്. ആഴ്ച അവസാനം ആയതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഇനിയും മലിനീകരണം കൂടുമെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയം പ്രവചിക്കുന്നത്. ‘തീരെ മോശം’ മുതല്‍ ‘അതീവ ഗുരുതരം’ എന്നീ സാഹചര്യങ്ങളിലേക്ക് ഡല്‍ഹി വീഴുമെന്നാണ് പ്രവചനം. ദീപാവലി കൂടെ വരുന്നതിനാല്‍ കൃത്യമായ നിരീക്ഷണമുള്‍പ്പടെ മലിനീകരണം കുറയ്ക്കാനുള്ള നടപടികളിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ കടന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം മലിനീകരണ വിഷയത്തില്‍ കണ്ണടയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെയും പഞ്ചാബ്, ഹരിയാന സര്‍ക്കാരുകളെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഭരണഘടനയുടെ 21ആം വകുപ്പിനെ ഉദ്ധരിച്ചുകൊണ്ട്, സുരക്ഷിതമായ അന്തരീക്ഷത്തില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ കോടതി, എങ്ങനെയാണ് നിങ്ങള്‍ ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ പോകുന്നതെന്ന് ആഞ്ഞടിച്ചു. ‘ഉത്തരവുകള്‍ നടപ്പാക്കുന്നതും, നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതും മാത്രമല്ല, ജനങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ എന്ത് നടപടിയാണ് നിങ്ങള്‍ സ്വീകരിക്കാന്‍ പോകുന്നത് എന്നാണ് ചോദ്യം. എല്ലാ കാര്യങ്ങളും കൃത്യമായി നടപ്പിലാകുന്നുവെന്ന് ഉറപ്പുവരുത്തനുള്ള സമയമായി’; സുപ്രീംകോടതി വിമര്‍ശിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *