October 16, 2025
#india #Top Four

‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റില്‍ അന്‍മോള്‍ ബിഷ്‌ണോയി; വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ റിവാര്‍ഡ് പ്രഖ്യാപിച്ച് എന്‍ഐഎ

ഡല്‍ഹി: ബിഷ്‌ണോയി സംഘത്തിനായി വലവിരിച്ച് എന്‍ഐഎ. ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചു. ഇയാളഎ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് റിവാര്‍ഡ് പ്രഖ്യാപിച്ചിട്ടുള്ളത്. കാനഡ,യുഎസ് കേന്ദ്രീകരിച്ച് ബാബാ സിദ്ധിഖിയുടെ വധത്തിനായി അന്‍മോള്‍ ബിഷ്‌ണോയ് ഗൂഡാലോചന നടത്തിയെന്ന എന്‍ഐഎയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് അന്‍മോള്‍ ബിഷ്‌ണോയിയെ കുടുക്കാന്‍ കുരുക്ക് മുറിക്കിയിരിക്കുന്നത്. ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റിലാണ് അന്‍മോള്‍ ബിഷ്‌ണോയിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Also Read; കൂറുമാറാന്‍ 100 കോടി! 50 കോടി വീതം ഓഫര്‍ ; തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തിന് കുരുക്കായത് ഈ നീക്കം

അതേസമയം, നേരത്തെ ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയെ ഏറ്റുമുട്ടിലിലൂടെ കൊലപ്പെടുത്തിയാല്‍ വന്‍തുക പാരിതോഷികം നല്‍കാമെന്നാണ് ക്ഷത്രിയ കര്‍ണി സേന വാഗ്ദാനം ചെയ്തിരുന്നു. 1,11,11,111 കോടി രൂപയാണ് പാരിതോഷികമായി നല്‍കാമെന്ന് സംഘടന വാഗ്ദാനം ചെയ്തത്. കഴിഞ്ഞ ഡിസംബറില്‍ ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ അംഗങ്ങള്‍ വെടിവെച്ചു കൊന്ന പ്രമുഖ രജപുത്ര നേതാവ് സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ മരണത്തിന് പ്രതികാരമായാണ് പാരിതോഷികം പ്രഖ്യാപിക്കുന്നതെന്ന് ക്ഷത്രിയ കര്‍ണി സേനയുടെ നേതാവ് രാജ് ശെഖാവത്ത് പറഞ്ഞു.

അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഗുജറാത്തിലെ സബര്‍മതി ജയിലിലാണ് ബിഷ്ണോയി ഇപ്പോള്‍ കഴിയുന്നത്. അടുത്തിടെ, മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ബിഷ്ണോയ് സംഘം ഏറ്റെടുത്തിരുന്നു. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവെപ്പുമായും സംഘത്തിന് ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *