തൃശൂര്‍ സ്വര്‍ണ്ണ റെയ്ഡ് ; അഞ്ച് വര്‍ഷത്തിനിടെ 1000 കോടിയുടെ നികുതി വെട്ടിപ്പ്, വിറ്റുവരവ് മറച്ചുവെച്ച് സ്ഥാപനങ്ങള്‍
തൃശൂര്‍: തൃശൂരിലെ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ കണ്ടെത്തിയത് വന്‍ ക്രമക്കേട്. കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടെ നടന്നത് ആയിരം കോടിയുടെ നികുതി വെട്ടിപ്പെന്നാണ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. സ്ഥാപനങ്ങള്‍ വിറ്റുവരവ് മറച്ചുവെച്ചാണ് നികുതിവെട്ടിപ്പ് നടത്തിയത്.
Also Read; എ.എ.പിക്കെതിരെ പ്രതിഷേധിച്ച് യമുനയിലെ മലിനജലത്തിലിറങ്ങി ; ബിജെപി അധ്യക്ഷന്റെ ശരീരം ചൊറിഞ്ഞുതടിച്ചു
പ്രതിമാസം 10 കോടി വിറ്റുവരവുള്ള സ്ഥാപനം 2 കോടി മാത്രമാണ് കണക്കില്‍ കാണിച്ചതെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ വിശദ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 41 യൂണിറ്റുകളിലെ 241 ഉദ്യോഗസ്ഥര്‍ക്കാണ് അന്വേഷണ ചുമതല.
അതോടൊപ്പം അനധികൃതമായി സൂക്ഷിച്ച 108 കിലോ സ്വര്‍ണമാണ് കണ്ടുകെട്ടിയത്. 5.43 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 77 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 38 സ്ഥാപനങ്ങളിലാണ് വീഴ്ച്ച കണ്ടെത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് ആണ് തൃശൂരില്‍ നടന്നത്. ഓപ്പറേഷന്‍ ടോറേ ഡെല്‍ ഓറോ എന്ന പേരിലായിരുന്നു പരിശോധന. സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് സ്‌പെഷ്യല്‍ കമ്മീഷണര്‍ അബ്രഹാമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..