#kerala #Top Four

‘സരിന്‍ മിടുമിടുക്കനായ സ്ഥാനാര്‍ത്ഥി’ : വെള്ളാപ്പള്ളി നടേശന്‍

പാലക്കാട്: പാലക്കാട്ടെ ഇടത് സ്വതന്ത്രന്‍ പി സരിനെ പുകഴ്ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സരിന്‍ മിടുമിടുക്കനായ സ്ഥാനാര്‍ത്ഥിയെന്നാണ് വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. ഇരുവരും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. പാലക്കാട് മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമാണെന്നും വെളളാപ്പള്ളി ചൂണ്ടിക്കാട്ടി.

Also Read; ഇറാനുനേരെ ഇസ്രയേലിന്റെ വ്യോമാക്രമണം; മിസൈല്‍ ആക്രമണത്തിനുള്ള മറുപടിയെന്ന് ഇസ്രയേല്‍

കോണ്‍ഗ്രസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെന്നും ആരെയും ഉള്‍ക്കൊള്ളാറില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമൂഹ നീതിയെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ ജയിലില്‍ ആക്കാന്‍ ശ്രമിച്ചു. ചത്ത കുതിരയാണ് കോണ്‍ഗ്രസെന്നും അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. താനും കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

അതേസമയം വെള്ളാപ്പള്ളിയുമായി നടത്തിയ സന്ദര്‍ശനം തികച്ചും വ്യക്തിപരമാണെന്നും അദ്ദേഹത്തെ കണ്ട് ദിവസം തുടങ്ങാനായിരുന്നു ഉദ്ദേശിച്ചതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സരിനും പ്രതികരിച്ചു. അദ്ദേഹം പറയുന്നത് കേള്‍ക്കാനാണ് വന്നതെന്നും നല്ല മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുന്ന ആളാണ് വെള്ളാപ്പള്ളിയെന്നും സരിന്‍ അഭിപ്രായപ്പെട്ടു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *