January 22, 2025
#india #Top News

ഡിഎംകെ സര്‍ക്കാരിനെ കടന്നാക്രമിച്ച വിജയിയെ പ്രകീര്‍ത്തിച്ച് ബിജെപി സഖ്യകക്ഷികള്‍

ചെന്നൈ: വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിന് പിന്നാലെ വിജയിയെ പ്രകീര്‍ത്തിച്ച് ബിജെപി സഖ്യകക്ഷികള്‍. ആദ്യ സമ്മേളനത്തില്‍ ഡിഎംകെ സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ടുള്ള നയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിജയിയെ പ്രകീര്‍ത്തിച്ച് ബിജെപി സഖ്യകക്ഷികള്‍ എത്തിയത്. ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളായിരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചുവെങ്കിലും വിജയുടേത് ഗംഭീര തുടക്കമാണെന്നാണ് ബിജെപി ഘടക കക്ഷികളായ പുതിയ തമിഴകം പാര്‍ട്ടിയും, ഇന്ത്യ ജനനായക കക്ഷിയും അഭിപ്രായപ്പെട്ടത്.

Also Read; തൃശൂര്‍ പൂരം കലങ്ങിയെന്ന് എഫ്‌ഐആറില്‍ നിന്ന് വ്യക്തം : കെ മുരളീധരന്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ടിക്കറ്റില്‍ മത്സരിച്ച പാര്‍ട്ടികളാണ് ഇന്നലത്തെ ആദ്യ സംസ്ഥാന സമ്മേളനത്തിന് ശേഷം വിജയിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്. അതേസമയം സഖ്യകക്ഷികള്‍ക്കും അധികാരം നല്‍കുമെന്ന പ്രഖ്യാപനം വഴിതിരിവാകുമെന്ന് തമിഴിസൈ സൗന്ദര്‍രാജന്‍ പ്രതികരിച്ചു. എന്നാല്‍ ബിജെപിയെ കുറിച്ച് വിജയയുടെ ധാരണകള്‍ തെറ്റാണെന്നും അംബേദ്കര്‍ തുടങ്ങിയ ഗവര്‍ണര്‍ പദവി വേണ്ടെന്ന്, അംബേദ്കറുടെ തന്നെ ചിത്രത്തിന് മുന്നില്‍ വച്ച് എങ്ങനെ പറയാനാകുമെന്നും അവര്‍ ചോദിച്ചു.

എന്നാല്‍ വിജയ് നടത്തിയ ഡിഎംകെ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെ മറുപടി നല്‍കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും. ഫാസിസത്തെ കുറിച്ചുള്ള വിജയിയുടെ പരാമര്‍ശം അറിവില്ലായ്മയില്‍ നിന്നുണ്ടായതാണെന്നും ബിജെപി ഉയര്‍ത്തുന്ന അപകടത്തെ വില കുറച്ച് കണ്ടെന്നും ആരോപിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഉയര്‍ന്നുവരുന്നുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അതേസമയം വിജയ്യുടെ വിമര്‍ശനങ്ങള്‍ ഡിഎംകെ തള്ളിക്കളയുകയും ചെയ്തു. വിജയ് നയം വ്യക്തമാക്കാതെ ഡിഎംകെയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്ന് പാര്‍ട്ടി വക്താവ് ടി.കെ.എസ് ഇളങ്കോവന്‍ പറഞ്ഞു. ഇതിനിടെ പ്രകാശ് രാജും വിജയിക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *