പ്രിയങ്ക ഗാന്ധി വയനാട് മണ്ഡലത്തില്‍ എത്തി ; രണ്ട് ദിവസങ്ങളിലായി 7 പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും

കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചരണങ്ങള്‍ക്കായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി മണ്ഡലത്തില്‍ എത്തി. നീലഗിരി കോളേജില്‍ ഹെലികോപ്റ്റര്‍ മാര്‍ഗമാണ് പ്രിയങ്ക എത്തിയത്. ഇന്നും നാളെയുമായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി തന്നെ പ്രിയങ്ക ഗാന്ധി ഉണ്ടാകും. രണ്ട് ദിവസങ്ങളില്‍ ഏഴിടങ്ങളിലാണ് പ്രചാരണം. സുല്‍ത്താന്‍ ബത്തേരി മീനങ്ങാടിയില്‍ ആണ് ആദ്യസമ്മേളനം.
Also Read; കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ; നാല് പേര്‍ പിടിയില്‍
ഉച്ചയ്ക്ക് രണ്ടരയ്ക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്തെ പരിപാടിയില്‍ സംബന്ധിക്കും. വൈകീട്ട് നാലരയ്ക്ക് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതനയിലാണ് പ്രിയങ്കയുടെ ഇന്നത്തെ അവസാന പരിപാടി. നാളെ തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലങ്ങളിലെ പരിപാടികളിലും പ്രിയങ്ക പങ്കെടുക്കും.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വയനാട്ടിലെത്തിയ പ്രിയങ്കയ്ക്ക് വന്‍ സ്വീകരണമായിരുന്നു യുഡിഎഫ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കേരളത്തിലെ നേതാക്കള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..