‘വിശ്വാസത്തെ വൃണപ്പെടുത്തി ലഹളയുണ്ടാക്കാന്‍ ഗൂഡാലോചന നടത്തി’; പൂരം അലങ്കോലപ്പെടുത്തിയെന്ന് പോലീസ് എഫ്‌ഐആര്‍
തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയെന്ന് പോലീസ് എഫ്‌ഐആര്‍. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പോലീസ് എഫ്‌ഐആര്‍. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വൃണപ്പെടുത്തി ലഹളയുണ്ടാക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് എഫ്‌ഐആറിലെ പ്രധാന പരാമര്‍ശം. എന്നാല്‍ കേസില്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.
Also Read; കൂറുമാറ്റ കോഴ ആരോപണത്തില്‍ ഉടന്‍ അന്വേഷണമില്ല ; തോമസ് കെ തോമസ് അടക്കം ആരും പരാതി നല്‍കിയില്ല
മലപ്പുറം സൈബര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഐ സി ചിത്തിരഞ്ജനാണ് പരാതിക്കാരന്‍. പൂരം അലങ്കോലമാക്കിയത് അന്വേഷിക്കുന്ന എഡിജിപി വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനാണ് ചിത്തിരഞ്ജന്‍. പരാതിയുടെ ഉറവിടം ഉന്നത ഉദ്യോഗസ്ഥരുടെ കത്തുകളാണെന്നും എഫ്‌ഐആറിലുണ്ട്.
തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിലെ വിവാദങ്ങള്‍ക്കിടെയാണ് ഒടുവില്‍ പോലീസ് കേസെടുത്തത്. ഈ മാസം മൂന്നിനാണ് പൂരം കലക്കലില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. ഒന്‍പത് ദിവസം കഴിഞ്ഞ് പ്രത്യേക സംഘം രൂപീകരിച്ചു. പക്ഷെ പ്രത്യേക സംഘത്തെ കേസെടുക്കാനോ അന്വേഷണവുമായി മുന്നോട്ട് പോകാനോ കഴിഞ്ഞില്ല. തിരുവമ്പാടി ദേവസ്വത്തെ സംശയ നിഴലിലാക്കുന്ന റിപ്പോര്‍ട്ടാണ് എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
എന്നാല്‍ എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് ഡിജിപി നല്‍കിയത്. എഡിജിപിയുടെ റിപ്പോര്‍ട്ടിന്മേല്‍ കേസെടുക്കാനാകില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന് കിട്ടിയ നിയമോപദേശം. അന്വേഷണം നിലച്ചെന്ന വ്യാപക വിമര്‍ശനങ്ങള്‍ക്കിടെയാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ പരാതിക്കാരനാക്കി കേസെടുത്തത്. കേസെടുക്കുമ്പോഴും ആരെയും പ്രതിയാക്കിയില്ല. എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ കേസെടുത്താല്‍ ദേവസ്വം പ്രതിയാകും. അതൊഴിവാക്കാന്‍ കൂടിയാണ് ഇത്തരത്തിലുള്ളൊരു കേസെന്നാണ് വിമര്‍ശനം.





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































