കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ; നാല് പേര്‍ പിടിയില്‍

കൊല്ലം: കൊല്ലം വെളിച്ചിക്കാലയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. കണ്ണനല്ലൂര്‍ വെളിച്ചിക്കാലയില്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ് ആണ് കൊല്ലപ്പെട്ടത്. സഹോദരനെ മര്‍ദിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ പ്രതികള്‍ കുത്തികൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ വെളിച്ചിക്കാല സ്വദേശികളായ സദാം,ഷെഫീഖ്,അന്‍സാരി,നൂറുദ്ദീന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
Also Read; ഡിഎംകെ സര്‍ക്കാരിനെ കടന്നാക്രമിച്ച വിജയിയെ പ്രകീര്‍ത്തിച്ച് ബിജെപി സഖ്യകക്ഷികള്‍
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. നവാസിന്റെ സഹോദരന്‍ നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിവരെ ഒരു സംഘം വഴിയില്‍ തടഞ്ഞുവെച്ച് അക്രമിച്ചിരുന്നു. വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത് സംബന്ധിച്ച് രാത്രി തന്നെ കണ്ണനല്ലൂര്‍ പോലീസില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു.പിന്നാലെ
സഹോദരനെ ആക്രമിച്ചത് ചോദിക്കാനായാണ് നവാസ് എത്തിയത്. തുടര്‍ന്ന് ഇവരുമായി വാക്ക് തര്‍ക്കം ഉണ്ടാകുകയും പ്രതികള്‍ നവാസിനെ കുത്തുകയുമായിരുന്നു. കഴുത്തിന് പിന്നില്‍ ആഴത്തില്‍ കുത്തേറ്റ നവാസ് തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ കണ്ണനല്ലൂര്‍ പോലീസാണ് അന്വേഷണം നടത്തുന്നത്. കൊലപാതക ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..