#india

അയോധ്യയിലെ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ 1 കോടി രൂപ സംഭാവന നല്‍കി ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍

അയോധ്യ: അയോധ്യയിലെ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി 1 കോടി സംഭാവന ചെയ്ത് നടന്‍ അക്ഷയ്കുമാര്‍. ഉത്തര്‍പ്രദേശിലെ അയോധ്യയിലെ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാനുള്ള പദ്ധതിക്കാണ് നടന്‍ സംഭവാന നല്‍കി പങ്കാളിയായത്. ജഗത്ഗുരു സ്വാമി രാഘവാചാര്യ ജി മഹാരാജിന്റെ നേതൃത്വത്തിലുളള ആഞ്ജനേയ സേവാ ട്രസ്റ്റിന്റെ സംരംഭത്തിലേക്കാണ് ബോളിവുഡ് താരം ഒരു കോടി രൂപ സംഭവാന നല്‍കിയത്.

Also Read; കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു

തന്റെ മാതാപിതാക്കളായ ഹരി ഓം, അരുണ ഭാട്ടിയ, പരേതനായ മുതിര്‍ന്ന നടന്‍ രാജേഷ് ഖന്ന എന്നിവരുടെ സ്മരണയ്ക്കായാണ് അക്ഷയ് കുമാര്‍ സംഭാവന സമര്‍പ്പിച്ചതെന്ന് അക്ഷയ് കുമാറിന്റെ ടീം അറിയിച്ചു. ഇവരുടെ ആദരസൂചകമായി കുരങ്ങുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന വാനില്‍ അവരുടെ പേരുകള്‍ ആലേഖനം ചെയ്യും.

ആഞ്ജനേയ സേവാ ട്രസ്റ്റിന്റെ സ്ഥാപക ട്രസ്റ്റി പ്രിയ ഗുപ്ത അക്ഷയ് കുമാറിന് നന്ദി പറഞ്ഞ് രംഗത്ത് എത്തി.”അക്ഷയ് എല്ലായ്‌പ്പോഴും അപാരമായ ദയയും ഔദാര്യവും കാണിച്ചിട്ടുണ്ട്. അദ്ദേഹം തല്‍ക്ഷണം സംഭാവന നല്‍കുക മാത്രമല്ല, ഈ സേവനം തന്റെ കുടുംബത്തിന്റെ പൈതൃകമാണെന്ന് ഊന്നി പറയുകയും ചെയ്യും. ഈ സംഭവനയ്‌ക്കൊപ്പം കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് നഗരത്തില്‍ ഒരു അസൗകര്യമോ മാലിന്യമോ ഉണ്ടാക്കരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *