പാലക്കാട് സിപിഐഎമ്മിനുള്ളില്‍ പൊട്ടിത്തെറി; ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനം
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് സിപിഐഎമ്മിനുള്ളില്‍ വീണ്ടും വിഭാഗീയത രൂക്ഷം. സിപിഐഎം ഔദ്യോഗിക നേതൃത്വത്തിനെതിരെ കൊഴിഞ്ഞാമ്പാറയില്‍ വിമതവിഭാഗം പ്രത്യേക പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.
Also Read; വണ്ടാനം മെഡിക്കല്‍ കോളേജില്‍ റാബിസ് വാക്‌സിനെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി
കഴിഞ്ഞ ദിവസം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ അബ്ദുള്‍ ഷുക്കൂറിന്റെ പിണക്കം പരിഹരിച്ച് ചൂടാറും മുമ്പേയാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി വീണ്ടുമൊരു പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും വന്ന ഒരു വ്യക്തിയെ ലോക്കല്‍ സെക്രട്ടറി ആക്കിയതാണ് വിഭാഗീയകയ്ക്ക് കാരണം. കൊഴിഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റിയംഗത്തിന്റെയും നേതൃത്വത്തിലാണ് കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ത്തത്. കണ്‍വെന്‍ഷനില്‍ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനമാണ് പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. ജില്ലാ സെക്രട്ടറി അഹങ്കാരവും ധിക്കാരവും കാണിക്കുന്നുവെന്നും യഥാര്‍ത്ഥ പ്രവര്‍ത്തകരെ അടിമകളെപ്പോലെ കാണുന്നുവെന്നും പ്രവര്‍ത്തകര്‍ ആഞ്ഞടിച്ചു.
‘കോണ്‍ഗ്രസിന്റെ കോട്ടയായ കൊഴിഞ്ഞാമ്പാറയില്‍ തുടര്‍ച്ചയായ രണ്ട് തവണയാണ് സിപിഐഎം ഭരിച്ചത്. എന്നിട്ടും എങ്ങനെയാണ് വിഭാഗീയത ഉണ്ടായതെന്ന് നിങ്ങള്‍ അന്വേഷിച്ചോളൂ. ജില്ലാ സെക്രട്ടറിയുടെ അഹങ്കാരവും ധാര്‍ഷ്ട്യവും അടിച്ചേല്‍പ്പിക്കുന്ന പ്രവണതയുമെല്ലാമാണ് ഈ സ്ഥിതിയിലേക്ക് കാര്യങ്ങളെ എത്തിച്ചത്.’; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡനറ് എം സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..