November 12, 2024
#kerala #Top News

കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണം : കെ മുരളീധരന്‍

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരന്‍. കുഴല്‍പ്പണ ആരോപണം വെറും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ള ആരോപണം മാത്രമായി അവസാനിക്കരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. വിഷയം സര്‍ക്കാര്‍ അന്വേഷിച്ച ശേഷം ഇഡിയോട് അന്വേഷണത്തിന് ആവശ്യപ്പെടണമെന്നും തയ്യാറാകാത്ത പക്ഷം കോടതിയെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read ; ശ്വാസതടസം അനുഭവപ്പെട്ടതിന് പിന്നാലെ സര്‍ജറി ; 14 കാരന്റെ വയറ്റില്‍ ബാറ്ററി, ബ്ലേഡ് ഉള്‍പ്പെടെ 65 സാധനങ്ങള്‍

‘പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുകയാണ്. ഇത്തരത്തിലാണെങ്കില്‍ കേരളത്തിലേക്ക് പണമൊഴുകും. ഇത് തടയാന്‍ കേരളം ശക്തമായ നിലപാട് സ്വീകരിക്കണം. ഇഡിക്ക് കത്ത് കൊടുത്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ കേന്ദ്രത്തിന് പിന്മാറാന്‍ സാധിക്കില്ല. അന്വേഷണം സത്യസന്ധമായി നടത്തണം. ഡീലുണ്ടാക്കാന്‍ വേണ്ടിയാകരുത്’, കെ മുരളീധരന്‍ പറഞ്ഞു. പണമൊഴുക്കുന്ന കാര്യത്തില്‍ ബിജെപി ഓഫീസ് മാത്രമല്ല. മറ്റ് പല ഓഫീസുകളിലും ഇത് തന്നെയാണ് അവസ്ഥ. നമുക്ക് ഇതൊന്നും ഇല്ലാത്തത് കൊണ്ട് കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്താം തീയതി പോകും. പാലക്കാട് തിരഞ്ഞെടുപ്പിന് കര്‍ഷകരെ കുറിച്ച് ചര്‍ച്ചയാകുന്നില്ല. ഉള്‍പാര്‍ട്ടി പോരും മറ്റുമല്ല തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടത്. ഇത്തരം വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനകള്‍ നിലനില്‍ക്കെ കോണ്‍ഗ്രസ് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ഇവിടെ അല്ലെങ്കില്‍ തന്നെ പ്രശ്നമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *