സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ട് പോകില്ല, പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകും : സി കൃഷ്ണകുമാര്‍
പാലക്കാട്: സന്ദീപ് വാര്യര്‍ സിപിഎമ്മുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അതിനെ നിഷേധിച്ച് പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ട് പോകില്ലെന്നും മറ്റ് പാര്‍ട്ടികളിലേക്ക് പോകുമെന്നത് തെറ്റായ വാര്‍ത്തയാണെന്നും എ കെ ബാലനെ പോലെയുള്ളവര്‍ക്ക് അത് ആഗ്രഹിക്കാമെന്നുമാണ് കൃഷ്ണകുമാര്‍ പറഞ്ഞത്. പാലക്കാട്ട് കണ്‍വെന്‍ഷന്‍ നടന്ന ദിവസം താന്‍ തന്നെയാണ് സന്ദീപിനെ ക്ഷണിച്ചത്. കൊട്ടാരക്കര പരിപാടിയില്‍ പങ്കെടുക്കാനാണ് സന്ദീപ് പോയത്. വരും ദിവസം സജീവമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സന്ദീപ് വാര്യര്‍ ഉണ്ടാകുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
Also Read; പൂരവേദിയില്‍ ആംബുലന്‍സിലെത്തിയ സംഭവം ; സുരേഷ്‌ഗോപിക്കെതിരെ കേസെടുത്ത് പോലീസ്
മാതൃസംഘടനയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ് തങ്ങള്‍. പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകുമെന്നും സി കൃഷ്ണകുമാര്‍ വ്യക്തമാക്കി. സെല്‍വന്‍ യുഡിഎഫ് വിമതനാണ്. ഷാഫി പറമ്പിലിന്റേത് കുതന്ത്രമാണ്. ഓട്ടോ ചിഹ്നം പിടിക്കാന്‍ വേണ്ടി നടത്തിയ നീക്കമാണിത്. സിപിഐഎമ്മിന് ലഭിക്കേണ്ട ചിഹ്നം തടയാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു സെല്‍വന്‍. ഇത് അവര്‍ക്ക് നല്‍കിയ അടിയാണ്. ഭാരവാഹിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി നടത്തിയ കുതന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പാലക്കാട് നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സന്ദീപിന് വേദിയില്‍ ഇരിപ്പിടം നല്‍കിയിരുന്നില്ല. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് സന്ദീപ് വേദിവിട്ടുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. പ്രതിഷേധ സൂചകമായി പാലക്കാട് പ്രചാരണ ചുമതലയില്‍ നിന്ന് സന്ദീപ് വാര്യര്‍ ഒഴിയുകയും ചെയ്തിരുന്നു. നിരവധി മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ അണികളോടൊപ്പം വേദിയിലായിരുന്നു സന്ദീപ് ഇരുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..