ശ്വാസതടസം അനുഭവപ്പെട്ടതിന് പിന്നാലെ സര്‍ജറി ; 14 കാരന്റെ വയറ്റില്‍ ബാറ്ററി, ബ്ലേഡ് ഉള്‍പ്പെടെ 65 സാധനങ്ങള്‍
ഡല്‍ഹി: ഡല്‍ഹിയില്‍ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സര്‍ജറിക്ക് വിധേയനായ പതിനാലുക്കാരന്റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 65ഓളം സാധനങ്ങള്‍. ബാറ്ററികള്‍, ചെയ്‌നുകള്‍, ബ്ലേഡ്, സ്‌ക്രൂ ഉള്‍പ്പെടെ 65 സാധനങ്ങളാണ് വയറ്റില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം അഞ്ചു മണിക്കൂര്‍ നീണ്ട സര്‍ജറിക്കൊടുവില്‍ കുട്ടിയെ രക്ഷപ്പെടുത്താനായില്ല. കഴിഞ്ഞ ഒക്ടോബര്‍ 28നാണ് കുട്ടിയെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുപി ഹത്രാസ് സ്വദേശി ആദിത്യ ശര്‍മ(14)യാണ് ശസ്ത്രക്രിയക്കൊടുവില്‍ മരണപ്പെട്ടത്. കുട്ടിയുടെ വയറ്റില്‍ നിന്നും കണ്ടെത്തിയ ഈ സാധനങ്ങള്‍ കുട്ടി മുന്‍പ് വിഴുങ്ങിയതാകാനാണ് സാധ്യതയെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..