#kerala #Top Four

വഖഫ് ബിൽ ബി.ജെ.പിയുടെ ഒളിയജണ്ട : നാഷണൽ ലീഗ്

എറണാകുളം: ബി ജെ പി സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന വഖഫ് സ്വത്തുക്കള്‍ കോര്‍പ്പറേറ്റുകളും വ്യവസായ പ്രമുഖരുമുള്‍പ്പെടെയുള്ളവര്‍ക്ക് കീഴടക്കാന്‍ അവസരമൊരുക്കലും സാമുദായികമായ ചേരിതിരിവിന് കളമൊരുക്കലുമാണെന്ന് നാഷണല്‍ ലീഗ് സംഘടിപ്പിച്ച വഖഫ് സെമിനാര്‍. മുനമ്പം പ്രശ്‌നം നീതിപൂര്‍വ്വകമായും നിയമപരമായും പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. നാഷണല്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സിപി നാസര്‍ കോയ തങ്ങള്‍ സെമിനാര്‍ ഉല്‍ഘാടനം ചെയ്തു. അലിയാര്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ടി എ മുഹമ്മദ് ബിലാല്‍, സലാം പട്ടാളം , ഫിലിക്‌സ് പുല്ലു ടാന്‍, സയ്യിദ് സാലിഹ് ശിഹാബ് തങ്ങള്‍, ഷബീല്‍ ഐദ്രൂസി തങ്ങള്‍, മുഹ്‌സിന്‍ ബാഫഖി തങ്ങള്‍,കെ പി ഇസ്മായില്‍, അഡ്വ. മൈക്കിള്‍, എന്‍ കെ അബ്ദുല്‍ അസീസ് പ്രസംഗിച്ചു. പ്രൊഫ. എ പി അബ്ദുല്‍ വഹാബ് സേട്ടു സാഹിബ് അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. ടി എം ഇസ്മായില്‍ അദ്യക്ഷത വഹിച്ചു മനാഫ് ഫാരിസ് സ്വാഗതവും അമീന്‍ മേടപ്പില്‍ നന്ദിയും പറഞ്ഞു..

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *