October 17, 2025
#Movie #Top Four

മഞ്ജു വാര്യര്‍ നാല് വര്‍ഷമായി നിലപാടറിയിച്ചില്ല; സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: നടി മഞ്ജു വാര്യര്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നല്‍കിയ പരാതിയിലെടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും തന്റെ നിലപാട് നാല് വര്‍ഷത്തോളമായി മഞ്ജു വാര്യര്‍ അറിയിക്കാത്തതിനാലാണ് കേസ് റദ്ദാക്കിയത്.

ഒടിയന്‍ സിനിമയ്ക്ക് ശേഷമുള്ള സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു മഞ്ജു വാര്യര്‍ അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോനാണ് സൈബര്‍ ആക്രമണത്തിന് പിന്നില്‍ എന്നായിരുന്നു മഞ്ജു വാര്യരുടെ പരാതിയിലുണ്ടായിരുന്നത്. ഡിജിപി തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസിന് പരാതി കൈമാറിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 2019 ഒക്ടോബര്‍ 23നായിരുന്നു എഫ്ഐആറിട്ടത്.

Also Read; കുടുംബങ്ങളില്‍ ഏട്ടനനിയന്മാര്‍ തമ്മില്‍ പ്രശ്‌നങ്ങളില്ലേ? സന്ദീപുമായുള്ള പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ : സി കൃഷ്ണകുമാര്‍

ശ്രീകുമാര്‍ മേനോനെതിരെ ചുമത്തിയ കുറ്റങ്ങളും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആക്ഷേപവും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റകരമായ ഉദ്ദേശത്തോടെ പിന്തുടര്‍ന്നുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭീഷണിപ്പെടുത്തി എന്നതിന് ശ്രീകുമാര്‍ മേനോനെ വിചാരണ ചെയ്യാന്‍ മതിയായ തെളിവില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്. കേസ് ഗൗരവതരമാണെന്നും വിചാരണ നടത്താന്‍ ആവശ്യമായ തെളിവുണ്ടെന്നുമാണ് പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. 2020 മുതല്‍ പരിഗണനയിലുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യര്‍ നിലപാട് അറിയിച്ചില്ല. തുടര്‍ന്നാണ് ഈ കേസ് റദ്ദാക്കിയത്.

Join with metro post:  വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *