January 22, 2025
#news #Top Four

പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തം, കള്ളപ്പണമുണ്ടാക്കുന്നത് ഞങ്ങളല്ല പിണറായിയുടേയും കെ സുരേന്ദ്രന്റേയും പാര്‍ട്ടി: കെ സുധാകരന്‍

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ അര്‍ദ്ധരാത്രി പോലീസ് നടത്തിയ പരിശോധനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി കെ സുധാകരന്‍.
പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തമാണ്. മുറിക്കകത്ത് പോലീസുകാരെ പൂട്ടിയിടണമായിരുന്നു. പാതിരാത്രി വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയതിന് എന്ത് ന്യായീകരണമാണുള്ളത്? ഈ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും കെ സുധാകരന്‍ പറഞ്ഞു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അനധികൃത പണമില്ലെങ്കില്‍ എന്തിനാണ് റെയ്ഡിനെ എതിര്‍ക്കുന്നതെന്ന ടി പി രാമകൃഷ്ണന്റെ ചോദ്യം ശുദ്ധ അസംബന്ധമാണ്. സ്വന്തം മുറിയിലൊന്ന് വന്ന് നോക്കട്ടെ. നേതാക്കളായാല്‍ സാമാന്യബുദ്ധിയും വിവേകവും വിവരവും വേണം. അതൊന്നുമില്ലാത്ത മരക്കണ്ടം പോലുള്ള രാമകൃഷ്ണനും ആളുകള്‍ക്കും വായില്‍ത്തോന്നിയത് പറയാനുള്ളതല്ല രാഷ്ട്രീയമെന്ന് സുധാകരന്‍ പറഞ്ഞു.

‘എന്നിട്ട് കള്ളപ്പണം രണ്ട് ചാക്ക് കൊണ്ടുപോയോ? കള്ളപ്പണത്തിന്റെയൊന്നും ഉടമസ്ഥര്‍ ഞങ്ങളല്ല. കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയനും പിണറായി വിജയന്റെ പാര്‍ട്ടിയും കെ സുരേന്ദ്രന്റെ ബിജെപിയുമാണ്. ഞങ്ങളല്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ എവിടെയാണ് അങ്ങനെയൊരു സംഭവമുള്ളത്? കോടാനുകോടികള്‍ അധികാരം ഉപയോഗിച്ച് ഉണ്ടാക്കുകയാണ് പിണറായി വിജയന്‍. രാജ്യം നന്നാക്കലല്ല കുടുംബത്തെ നന്നാക്കുകയാണ് ലക്ഷ്യം’ എന്നും സുധാകരന്‍ പറഞ്ഞു. വനിതാ പ്രവര്‍ത്തകരെ കരുതിക്കൂട്ടി അപമാനിക്കാന്‍ ശ്രമിച്ചു. പോലീസുകാരെ കയറൂരി വിടുന്ന സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

Also Read; കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പോലീസിന്റെ പാതിരാ പരിശോധന ; പാലക്കാട് പ്രതിഷേധം, സംഘര്‍ഷം

Leave a comment

Your email address will not be published. Required fields are marked *