October 16, 2025
#Politics #Top Four

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് ശുക്രദശ, ഇനി പ്രതീക്ഷിച്ചതിന്റെ ഇരട്ടി വോട്ടില്‍ ജയിക്കും: കെ സുധാകരന്‍

പാലക്കാട്: പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് ശുക്രദശയെന്നാണെന്നും ഇനി പ്രതീക്ഷിച്ചതിന്റെ ഇരട്ടി വോട്ടില്‍ രാഹുല്‍ ജയിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അര്‍ദ്ധരാത്രിയില്‍ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ പോലീസിനെ നിയമപരമായി നേരിടുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

Also Read; നിവിന്‍ പോളിയെ രക്ഷിച്ചത് പോലീസിന്റെ ഇടപെടല്‍; ആരോപണത്തില്‍ ഉറച്ച് പരാതിക്കാരി

‘പോലീസ് പരിശോധനയില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് കള്ളപ്പണം കിട്ടിയോ. തിരിച്ചുപോകുമ്പോള്‍ ഒരു ക്ഷമാപണം പോലും നടത്താന്‍ പോലീസ് തയ്യാറായില്ല. പിണറായി വിജയന്റെ കൈ നക്കിയത് കൊണ്ടാണ് ബിജെപിക്കെതിരായ കള്ളപ്പണക്കേസ് ഒതുക്കിയത്. സിപിഎം നാശത്തിലേക്ക് പോകുകയാണ്. പ്രവര്‍ത്തകര്‍ ധൈര്യത്തോടെ മുന്നോട്ട് പോകണം.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പോലീസ് പരിശോധനയ്‌ക്കെതിരെ കോടതിയെ സമീപിക്കും. യുഡിഎഫ് – ബിജെപി നാടകമെന്നാണ് എ കെ ബാലന്റെ ആരോപണം. ബാലന് വട്ടാണ്. എന്തും വിളിച്ചു പറഞ്ഞാല്‍ കേട്ടിരിക്കുമെന്ന് ബാലന്‍ കരുതരുത്. കോണ്‍ഗ്രസ് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധിക്കും’ കെ സുധാകരന്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *