ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ; ദിവ്യ ഇനി സിപിഎം അംഗം മാത്രം
തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമായിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാകുറ്റം ചുമത്തി റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി. ദിവ്യയെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് സിപിഎം പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. സിപിഎമ്മില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തല്‍.
Also Read; താന്‍ പോയത് ഷാഫി പറമ്പിലിന്റെ കാറിലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
ദിവ്യയെ തരംതാഴ്ത്താന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നല്‍കിയത്. അതേസമയം ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് തലശേരി കോടതി വിധി പറയാനിരിക്കെയാണ് പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തത്.
Join with metropost : മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക