പാലക്കാട്ടെ റെയ്ഡിന്റെ സംവിധായകന്‍ ഷാഫി പറമ്പില്‍ തന്നെ – എം വി ഗോവിന്ദന്‍

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പോലീസ് നടത്തിയ പാതിരാ പരിശോധന ഷാഫി പറമ്പിലിന്റെ നാടകവും കൂടിച്ചേര്‍ന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാലക്കാടില്‍ അരങ്ങേറിയ റെയ്ഡ് സംബന്ധിച്ച് ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.പി സരിനും നടത്തിയ വ്യത്യസ്ത അഭിപ്രായവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഷാഫി പറമ്പില്‍ തന്നെയാണ് ഇതിന്റെ സംവിധായകനെന്നും എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
Also Read; സ്വര്‍ണവില തിരിച്ചു കയറുന്നു; ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വര്‍ധിച്ചു
എല്ലാവരുടേയും ശ്രദ്ധ പെട്ടിയലല്ലേ ഇപ്പോ. രാഹുല്‍കയറിപ്പോയ വാഹനവും പെട്ടി കയറ്റിപ്പോയ വാഹനവും വേറെയാണ് എന്ന കാര്യം പുറത്തുവന്നതോടെ ചിത്രം മാറിയില്ലേ. എന്തുതന്നെയായാലും കള്ളപ്പണം ഒഴുക്കാന്‍ പാടില്ലെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.
അതേസമയം പി.പി ദിവ്യയുടെ കാര്യത്തില്‍ കൃത്യമായ നിലപാട് തന്നെയാണ് പാര്‍ട്ടിയെടുത്തതെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. പാര്‍ട്ടി എപ്പോഴും നവീന്‍ ബാബുവിന്റെ കുടുംബത്തിന് ഒപ്പം തന്നെയാണ്. അക്കാര്യം നേരത്തേയും വ്യക്തമാക്കിയതാണ്. ദിവ്യയെടുക്കുന്ന നിലപാടല്ല പാര്‍ട്ടി നിലപാട്. പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ നിലപാടുണ്ടെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ദിവ്യയെ കാണാന്‍ നേതാക്കള്‍ പോയിരുന്നല്ലോ എന്ന ചോദ്യത്തിന് ഇനിയും പോകുമെന്നും കേഡര്‍മാരെ കൊല്ലുകയല്ല തിരുത്തുകയാണ് വേണ്ടതെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.
Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..