November 12, 2024
#Politics #Top Four

ട്രോളി ബാഗ് വിവാദം എല്‍ഡിഎഫിന് വോട്ടായി മാറും: എം വി ഗോവിന്ദന്‍

പാലക്കാട്: ട്രോളി ബാഗ് വിവാദം എല്‍ഡിഎഫിന് പാലക്കാട് വോട്ടായി മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാലക്കാട്ട് നടക്കാന്‍ പോകുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തില്‍ മൂന്ന് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ എല്ലാവരുടെയും ഫോക്കസ് പോയിന്റായി മാറിയിരിക്കുന്നത് പാലക്കാടാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാടിനെ പിന്‍തളളി പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ച് ഏറ്റവും ആവേശകരമായ കാര്യമാണ്.

Also Read; നീലേശ്വരം വെടിക്കെട്ട് അപകടം ; മംഗളൂരുവില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു, മരണം അഞ്ചായി

കഴിഞ്ഞ പ്രാവശ്യം ഇ ശ്രീധരനാണ് പാലക്കാട്ട് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. അന്ന് ലഭിച്ച വോട്ടുകള്‍ ഇത്തവണ ബിജെപിക്ക് കിട്ടില്ലെന്നത് വ്യക്തമായ ചിത്രമാണ്. മതനിരപേക്ഷത മുന്നില്‍ വച്ച് ഷാഫി പറമ്പിലിന് കിട്ടിയ വോട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടാന്‍ പോകുന്നില്ല. എല്‍ഡിഎഫിന് വോട്ട് കിട്ടും. ഇതൊക്കെ സ്വാഭാവികമാണ്. ട്രോളി ബാഗ് വിവാദം എല്‍ഡിഎഫിന് വോട്ടായി മാറും. ട്രോളി ബാഗ് വിവാദം കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്’ എന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *