#kerala #Top News

എലിയെ കൊല്ലാന്‍ തേങ്ങാപ്പൂളില്‍ വിഷം ചേര്‍ത്തതറിഞ്ഞില്ല ; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ആലപ്പുഴ: എലിയെ കൊല്ലുന്നതിനായി വെച്ച എലിവിഷം അബദ്ധത്തില്‍ കഴിച്ച വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ഇന്നലെ സ്‌കൂള്‍ വിട്ട് വീട്ടില്‍ വന്ന കുട്ടി എലിയെ കൊല്ലാനായി തേങ്ങാപൂളില്‍ വിഷം വെച്ചതറിയാതെ തേങ്ങാപ്പൂളെടുത്ത് കഴിക്കുകയായിരുന്നു. തുടര്‍ന്ന് ശാരീരിക അസ്വസ്ഥത കാണിച്ച കുട്ടിയെ ആദ്യം വണ്ടാരം മെഡിക്കല്‍ കോളേജിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി വീട്ടില്‍ നരുന്ന സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. എലിവിഷം വെച്ച കാര്യം കുട്ടി അറിഞ്ഞതുമില്ല. ആലപ്പുഴ തകഴിയിലെ മണിക്കുട്ടിയാണ്(15) മരിച്ചത്.അതേസമയം കുട്ടിയുടെ മുത്തശ്ശിക്ക് മുയല്‍ മാന്തിയതിനെ തുടര്‍ന്ന് റാബിസ് വാക്‌സിനെടുത്തതിനു പിന്നാലെ ശരീരം തളര്‍ന്ന് ചികിത്സയിലാണ്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *