#news #Top Four

മലപ്പുറത്ത് നിയന്ത്രണം വിട്ട ടിപ്പറിടിച്ച് രണ്ട് മരണം

മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. വാഴക്കാട് മുണ്ടുമുഴിയിലാണ് അപകടമുണ്ടായത്. ഓട്ടുപ്പാറ കുറുമ്പാലികോട്ട് അഷ്റഫ് (52), സഹോദരന്റെ മകന്‍ നിയാസ് (29) എന്നിവരാണ് മരിച്ചത്.

ടിപ്പര്‍ എതിരെ വന്ന കാറിലും, ആ കാര്‍ ഇടിയുടെ ആഘാതത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിലും ഇടിക്കുകയായിരുന്നു. മരിച്ച രണ്ട് പേരും ആ സമയത്ത് സ്‌കൂട്ടറില്‍ ചാരിയിരുന്ന് സംസാരിക്കുയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന ഓട്ടോയില്‍ ഇടിച്ചതോടെ ഓട്ടോ വയലിലേക്ക് മറിഞ്ഞു. കാറില്‍ ഉണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ടിപ്പര്‍ വീണ്ടും മൂന്ന് വാഹനങ്ങളെ ഇടിച്ച ശേഷം മറിയുകയായിരുന്നു.

Also Read; എലിയെ കൊല്ലാന്‍ തേങ്ങാപ്പൂളില്‍ വിഷം ചേര്‍ത്തതറിഞ്ഞില്ല ; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

Leave a comment

Your email address will not be published. Required fields are marked *