സംസ്ഥാന സ്കൂള്‍ കായികമേള ഇന്ന് സമാപിക്കും
കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേള ഇന്ന് സമാപിക്കും. ഇന്ന് വൈകുന്നേരം നാലുമണിക്ക് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ്കൂള്‍ കായിക മേളയുടെ ആകര്‍ഷണമായ ചീഫ് മിനിസ്റ്റേഴ്സ് എവര്‍ റോളിംഗ് ട്രോഫി മുഖ്യമന്ത്രി ജേതാക്കള്‍ക്ക് സമ്മാനിക്കും.
Also Read; ഗോപാലകൃഷ്ണനും എന്‍ പ്രശാന്തിനുമെതിരെ നടപടിക്ക് സാധ്യത ; തീരുമാനം മുഖ്യമന്ത്രിയുടേത്
നിലവില്‍ 1926 പോയിന്റുകളും 226 സ്വര്‍ണവുമായി തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യന്‍ പട്ടത്തോടടക്കുകയാണ്. പിന്നാലെ 833 പോയിന്റുകളുമായി തൃശൂര്‍ രണ്ടാംസ്ഥാനത്തുണ്ട്. അത്ലറ്റിക്സ് മത്സരങ്ങളുടെ മിന്നും പ്രകടനങ്ങളുടെ കരുത്തില്‍ മലപ്പുറം മൂന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്. എന്നാല്‍ വാശിയേറിയ പോരാട്ടം നടക്കുന്ന മേളയില്‍ അവസാന ദിനമായ ഇന്ന് അത്ലറ്റിക് വിഭാഗത്തില്‍ 24 ഇനങ്ങളുടെ ഫൈനല്‍ നടക്കും. തിരുവനന്തപുരം ജില്ല ആധിപത്യം തുടരുമോ അതോ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ ചാമ്പ്യന്‍പട്ടത്തില്‍ എത്തുമോ എന്നെക്കെ ഇന്ന് കണ്ടറിയാം.
അതേസമയം കായികമേളയുടെ സമാപനത്തോടനുബന്ധിച്ച് ഇന്ന് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരള സിലബസ് പ്രകാരമുള്ള പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പഖ്യാപിച്ചിരിക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
നേരത്തെ എറണാകുളം ജില്ലയില്‍ മൊത്തം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം നടന്നിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ തന്നെ അത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. കേരള സിലിബസ് സ്കൂളുകള്‍ക്ക് പ്രഖ്യാപിച്ച അവധിയാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണെന്ന വിധത്തില്‍ പ്രചരിച്ചത്.





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































