മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടുപോകുകയായിരുന്ന 19.7 ലക്ഷം രൂപ ഇലക്ഷന്‍ സ്‌ക്വാഡ് പിടികൂടി
തൃശ്ശൂര്‍: നാളെ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കാനിരിക്കെ ചേലക്കര മണ്ഡലത്തിലെ വള്ളത്തോള്‍ നഗറില്‍ നിന്നും കള്ളപ്പണ വേട്ട. മതിയായ രേഖകള്‍ ഇല്ലാത്ത 19.7 ലക്ഷം രൂപയാണ് പിടികൂടിയത്. കലാമണ്ഡലം പരിസരത്ത വെച്ചാണ് പണം പിടിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനക്കിടെയാണ് പണം പിടികൂടിയത്. ചേലക്കര കൊളപ്പുള്ളി സ്വദേശി ജയന്റെ പണമാണ് പിടിച്ചത്. നിലവില്‍ ജയന്‍ പോലീസ് കസ്റ്റഡിയിലാണ്. കിയ കാറില്‍ പുറകില്‍ സൂക്ഷിച്ച ബാഗില്‍ നിന്നാണ് പണം കണ്ടെത്തിയത്. വീട് പണിക്ക് വേണ്ട ടൈല്‍സ് വാങ്ങാനായി എറണാകുളത്തേക്ക് പോവുകയാണെന്നും ടൈല്‍സ് വാങ്ങാന്‍ വേണ്ടിയാണ് പണമെന്നുമാണ് ജയന്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ആവശ്യമായ രേഖകളില്ലാത്തതിനാല്‍ പണം ഇന്‍കം ടാക്‌സ് കണ്ടുകെട്ടി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































