സസ്‌പെന്‍ഷന് പുറമെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വകുപ്പുതല അന്വേഷണം
തിരുവനന്തപുരം : സസ്‌പെന്‍ശന് പുറമെ ഐഎഎസ് ഉദ്യോഗസ്ഥരായ കെ ഗോപാലകൃഷ്ണനും എന്‍ പ്രശാന്തിനുമെതിരെ വകുപ്പുകല അന്വേഷണവും നടക്കും.അതേസമയം കാരണം കാണിക്കല്‍ നോട്ടീസുപോലുമില്ലാതെയുള്ള സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ പ്രശാന്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്ര്ിബ്യൂണലിനെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പ്രശാന്ത് അഡീഷനല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ നടത്തിയ അധിക്ഷേപം പരസ്യമായതിനാല്‍ വിശദീകരണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ നിലപാട്. ഗോപാലകൃഷ്ണനെതിരായ നടപടി മയപ്പെടുത്താന്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നീക്കം ഉണ്ടായിരുന്നു. താക്കീതിലൊതുക്കാനായിരുന്നു ശ്രമം. അങ്ങനെയെങ്കില്‍ മൃദുഹിന്ദുത്വ നിലപാടെന്ന വിമര്‍ശനം കൂടി സര്‍ക്കാര്‍ കേള്‍ക്കേണ്ട സാഹചര്യമുണ്ടായിരുന്നു. അത് കൂടി ഒഴിവാക്കാനാണ് രണ്ടും പേരെയും സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം.
ഐഎഎസ് തലപ്പത്തെ ചേരിപ്പോരും സമൂഹമാധ്യമങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥനെ അവഹേളിച്ചതിലുമാണ് കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍.പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. മതാടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിലും ഹാക്കിംഗ് എന്ന് വ്യാജ പരാതി നല്‍കിയതിലുമാണ് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തത്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഐഎഎസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറക്കിയത്. ഗോപാലകൃഷ്ണനും പ്രശാന്തും ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവര്‍ത്തിച്ചുമെന്നും സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവില്‍ പറയുന്നു. പ്രശാന്തും ഗോപാലകൃഷ്മനും അഖിലേന്ത്യാ സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നും സസ്‌പെന്‍ഷന്‍ ഉത്തരവിലുണ്ട്.ഇരുവരും സര്‍വീസ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം നടത്തിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.