#kerala #Top Four

ആദ്യ സസ്‌പെന്‍ഷന്‍ , ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല, കോര്‍ണര്‍ ചെയ്യുന്നത് ശരിയല്ല : എന്‍ പ്രശാന്ത്

തിരുവനന്തപുരം: സസ്‌പെന്‍ഷനിലായതിന് പിന്നാലെ പ്രതികരണവുമായി എന്‍ പ്രശാന്ത് എംഎല്‍എ. ബോധപൂര്‍വം ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നുമാണ് പ്രശാന്ത് പ്രതികരിച്ചത്.ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. ഭാഷാപ്രയോഗം നടത്താന്‍ അവകാശമുണ്ട്. കൂടുതല്‍ പ്രതികരണം സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ കയ്യില്‍ കിട്ടിയ ശേഷമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജീവിതത്തില്‍ കിട്ടിയ ആദ്യ സസ്‌പെന്‍ഷനാണ് ഇതെന്നും പ്രശാന്ത് പറഞ്ഞു. സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോള്‍ പോലും സസ്‌പെന്‍ഷന്‍ കിട്ടിയിട്ടില്ല. എന്തെങ്കിലും തുറന്നു പറഞ്ഞാല്‍ കോര്‍ണര്‍ ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read ; മല്ലു ഹിന്ദു വാട്‌സ്ആപ് ഗ്രൂപ്പ് വിവാദം ;കെ ഗോപാലകൃഷ്ണനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് പോലീസ്

ഐഎഎസ് തലപ്പത്തെ ചേരിപ്പോരും സമൂഹമാധ്യമങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥനെ പരസ്യമായി അധിക്ഷേപിച്ചതും അടക്കം ഗുരുതര അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്.ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഐഎഎസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറക്കിയത്.അഡീഷണല്‍ ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രശാന്തിന്റെ പരാമര്‍ശങ്ങള്‍ അഡ്മിനിസ്‌ടേറ്റീവ് സര്‍വീസിനെ പൊതു മധ്യത്തില്‍ നാണം കെടുത്തിയെന്നും ഉത്തരവില്‍ വിമര്‍ശനമുണ്ട്. അതേസമയം കാരണം കാണിക്കല്‍ നോട്ടീസില്ലാതെയുള്ള സസ്‌പെന്‍ഷനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാനൊരുങ്ങുകയാണ് എന്‍ പ്രശാന്ത് ഐഎഎസ്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *