‘നിങ്ങള്‍ ഇഡിയെ കൈകാര്യം ചെയ്യ്, ഞാന്‍ പോയി തൃശ്ശൂര്‍ ശരിയാക്കിയിട്ട് വരാം ; കണ്‍വിന്‍സിങ് സ്റ്റാര്‍ ഡാ!’
തിരുവനന്തപുരം : മുഖ്യമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി കണ്‍വിന്‍സിങ് സ്റ്റാര്‍ എന്നാണ് പരിഹാസം. മുഖ്യമന്ത്രിയും കെ രാധാകൃഷ്ണന്‍ എം പിയുമായുള്ള ചിത്രവും മുഖ്യമന്ത്രിയും നരേന്ദ്രമോദിയുമുള്ള ചിത്രവുമാണ് കുഴല്‍നാടന്‍ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുള്ളത്. ഇതിനൊപ്പം സമീപകാലത്ത് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയ കണ്‍വിന്‍സിങ് സ്റ്റാര്‍ സുരേഷ് കൃഷ്ണയുടെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.
‘നിങ്ങള്‍ ഡല്‍ഹിയില്‍ പോയി ഉന്നത പദവി വഹിക്ക്, ഞാന്‍ അവനെ മുഖ്യമന്ത്രിയാക്കിയിട്ട് വരാം’ എന്ന അടിക്കുറിപ്പ് കെ രാധാകൃഷ്ണന് ഒപ്പമുളള ചിത്രത്തിലും, നിങ്ങള്‍ ഇഡിയെ കൈകാര്യം ചെയ്യ്, ഞാന്‍ പോയി തൃശ്ശൂര്‍ ശരിയാക്കിയിട്ട് വരാം എന്ന അടിക്കുറിപ്പ് പ്രധാനമന്ത്രിക്ക് ഒപ്പമുളള ചിത്രത്തിനും നല്‍കിയാണ് കുഴല്‍നാടന്റെ ട്രോള്‍. തൃശ്ശൂര്‍ സീറ്റ് ബിജെപിയുമായുളള ധാരണയുടെ ഭാഗമാണെന്നും കെ രാധാകൃഷ്ണനെ മന്ത്രിസഭയില്‍ നിന്നും മാറ്റി എംപിയാക്കിയത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാതിരിക്കാന്‍ വേണ്ടിയാണെന്നുമാണ് ട്രോളിലൂടെ കുഴല്‍നാടന്‍ വിമര്‍ശിക്കുന്നത്.