#news #Top Four

സീപ്ലെയിന്‍ പദ്ധതിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: സീപ്ലെയിന്‍ പദ്ധതിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി മത്സ്യത്തൊഴിലാളികള്‍. സീപ്ലെയിന്‍ പദ്ധതി തങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മുന്‍പെടുത്ത നിലപാടില്‍ മാറ്റമില്ലെന്നും ഞായറാഴ്ച ആലപ്പുഴയില്‍ യോഗം ചേരുമെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു. മുഴുവന്‍ സംഘടനകളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ യോഗത്തില്‍ വെച്ചായിരിക്കും പ്രക്ഷോഭ പരിപാടികള്‍ ചര്‍ച്ച ചെയ്യുക.

Also Read; ശബരിമല നട നാളെ തുറക്കും, ഈ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി, തിരക്കേറിയാല്‍ ദര്‍ശന സമയം വര്‍ധിപ്പിക്കും

വനം വകുപ്പും സീപ്ലെയിന്‍ പദ്ധതിക്കെതിരെ എതിര്‍പ്പ് കടുപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. മൂന്നാര്‍ ഡിഎഫ്ഒ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. മാട്ടുപ്പെട്ടി ജലാശയത്തിന് ചുറ്റും അതീവ പരിസ്ഥിതി ലോല മേഖലയാണെന്ന് വ്യക്തമാക്കിയ വനം വകുപ്പ് സീപ്ലെയിന്‍ ഇറങ്ങുന്നത് വന്യജീവികളെ പ്രതികൂലമായി ബാധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. കാട്ടാനകള്‍ക്കൊപ്പം വംശനാശ ഭീഷണി നേരിടുന്ന മറ്റ് ജീവികളുമുണ്ട്. ദേശീയ വന്യജീവി ബോര്‍ഡിന്റെ അംഗീകാരത്തോടെ പദ്ധതി തയ്യാറാക്കണമെന്നും വനം വകുപ്പ് ആവശ്യപ്പെട്ടു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *