#kerala #Top Four

വയനാടിനോടുള്ള കേന്ദ്ര നടപടി കേരളത്തോടുള്ള അമര്‍ഷമാണ്, പ്രതിഷേധം ശക്തമാക്കും : എം വി ഗോവിന്ദന്‍

പാലക്കാട് : വയനാട് പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കാത്തതിലുള്ള പ്രതിഷേധം വരുന്ന ദിവസങ്ങളില്‍ ശക്തമായി ഉയരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് പുനരധിവാസത്തിനായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് അകത്തും പുറത്തുമുളള ആളുകള്‍ സഹായ വാഗ്ധാനങ്ങള്‍ ചെയ്തിട്ടുണ്ട്. ലോക മാതൃകയില്‍ പുനരധിവാസം ചെയ്യും. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തോടുള്ള കേന്ദ്രത്തിന്റെ അമര്‍ഷമാണ്. വയനാട് ദുരന്തത്തെ ഏത് കാറ്റഗറിയില്‍ പെടുത്തിയാലും കേരളത്തിന് സഹായം കിട്ടണം. അത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണ്. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് കേരളത്തിന് സഹായം നല്‍കാത്തത്. ബിജെപിയെ സഹായിക്കാനുള്ള സമീപനമാണ് യുഡിഎഫിന്റെതെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഭാഷ കേരളത്തിനെതിരെയാണെന്ന് ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

Also Read ; പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്നെത്തും ; ഇന്നും നാളെയുമായി 6 പൊതുപരിപാടികളില്‍ പങ്കെടുക്കും

പാലക്കാട് യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരം. ബിജെപി പാലക്കാട് മൂന്നാം സ്ഥാനത്താണ്. കോണ്‍ഗ്രസും ബിജെപിയുമാണ് പാലക്കാട്ട് കള്ളവോട്ട് ചേര്‍ത്തത്. ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും കള്ളവോട്ട് ചേര്‍ത്ത് ശീലമുള്ളവരാണ്. പെട്ടിയും പ്രമാണവും കള്ളവോട്ടും എല്ലാം ഇതിന്റെ ഭാഗമാണ്. സരിന് എതിരെ ഉയര്‍ന്ന ആരോപണത്തില്‍ ഇന്നലെയെല്ലാം വ്യക്തമാക്കി കഴിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നിലപാട് സ്വീകരിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരട്ട വോട്ട് മാറ്റണം. രാഹുല്‍ മാങ്കൂട്ടത്തിലിനെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ട്. അതിന്റെ ഭാഗമായി വി. ഡി സതീശന്‍ ബിജെപിക്ക് എതിരെ ഒന്നും മിണ്ടില്ല. വ്യാജ വോട്ടുകള്‍ ബൂത്തിന് മുന്നില്‍ എഴുതി വെക്കും. സമൂഹ മാധ്യമങ്ങളില്‍ വ്യാജ വോട്ടുകള്‍ പ്രചരിപ്പിക്കും. പ്രചരണം നടക്കുമ്പോള്‍ നാണം ഉള്ളവര്‍ വോട്ട് ചെയ്യാന്‍ വരുമോ എന്നും ഗോവിന്ദന്‍ ചോദിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *